ജസീം കാണാതായിട്ട് നാല് ദിവസം; സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതം
Mar 4, 2018, 12:25 IST
കളനാട്:(www.kasargodvartha.com 04/03/2018) സ്‌കൂളിലെ യാത്രയയപ്പ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജസീമിനെ (15) ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കാണാതായത്. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ ജാസിര്‍ സെന്റ് ഓഫിന് ധരിക്കാനായി വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് വീട്ടില്‍ നിന്നിറങ്ങിയത്.
വെള്ളിയാഴ്ചയായിരുന്നു യാത്രയയപ്പ് ചടങ്ങ്. പിന്നീട് കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതാകുന്നതിനുമുമ്പ് ജസീം സമപ്രായക്കാരനായ കൂട്ടുകാരന്റെ മൊബൈല്‍ഫോണ്‍ വാങ്ങിയിരുന്നു. തന്റെ പഴയ ഫോണാണ് കൂട്ടുകാരന്‍ ജസീമിന് നല്‍കിയത്. സ്വന്തം ഫോണടക്കം രണ്ടുഫോണുകളുമായാണ് ജസീം വീടുവിട്ടതെന്നാണ് സംശയിക്കുന്നത്.
ഇതുസംബന്ധിച്ച് കൂട്ടുകാരന്‍ പോലീസിന് മൊഴി നല്‍കി. ഈ ഫോണുകളില്‍ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്വിമ്മുകള്‍ മാറ്റിയിട്ടതായും സംശയമുണ്ട്. ജസീം എവിടെയുണ്ടെന്ന് ഇതുവരെ സൂചനയൊന്നും ലഭിച്ചില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Updated
Related News:

സ്‌കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kalanad, Kasaragod, Kerala, Missing, Police, Investigation, Father, Complaint, Jasir missing case: Investigation continuing