മഞ്ഞപ്പിത്തത്തിനു പിന്നാലെ ജപ്പാന്‍ജ്വരവും; ആശങ്കയില്‍ മധൂര്‍ പഞ്ചായത്ത് നിവാസികള്‍, 6 വയസുകാരനില്‍ ജപ്പാന്‍ജ്വരം കണ്ടെത്തി
Sep 9, 2019, 12:09 IST
മധൂര്‍: (www.kasargodvartha.com 09.09.2019) മഞ്ഞപ്പിത്തത്തിനു പിന്നാലെ ജപ്പാന്‍ജ്വരവും കണ്ടെത്തിയതോടെ മധൂര്‍ പഞ്ചായത്ത് നിവാസികള്‍ ആശങ്കയിലായി. പഞ്ചായത്ത് പരിധിയിലെ ഉളിയത്തടുക്ക എസ് പി നഗറിലെ ആറു വയസുകാരനിലാണ് ജപ്പാന്‍ജ്വരം കണ്ടെത്തിയത്. കടുത്ത പനിയും ഛര്‍ദിയെയും തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ഫാദര്‍മുള്ളേഴ്സ് ആശുപത്രിയിലും പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ജപ്പാന്‍ജ്വരമാണ് വ്യക്തമായത്.
ഇതേതുടര്‍ന്ന് പ്രദേശത്തെ 60 വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പനി സര്‍വേ നടത്തി. കൊതുക് സാന്ദ്രതാപഠനത്തിന്റെ ഭാഗമായി വിദ്യാനഗറിലുള്ള ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് നടത്തിയ സര്‍വേയില്‍ അപകടകരമായ സാഹചര്യം കണ്ടെത്തിയിട്ടില്ല. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളവര്‍ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണമെന്ന് മധൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എം എന്‍ സന്ധ്യ അറിയിച്ചിട്ടുണ്ട്.
നേരത്തെ പഞ്ചായത്തിലെ മന്നിപ്പാടി, ചൗക്കി, പാറക്കട്ട എന്നിവിടങ്ങളിലായി 54 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. രോഗം നിയന്ത്രണ വിധേയമാകുന്നതിനിടയിലാണ് ജപ്പാന്‍ജ്വരവും റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Madhur, health, Japanese encephalitis spread in Madhur
< !- START disable copy paste -->