തേനൂറും വിഭവങ്ങളുമായി കുടുംബശ്രീ ചക്ക മഹോത്സവം
Apr 27, 2017, 21:42 IST
പള്ളിക്കര: (www.kasargodvartha.com 27.04.2017) പള്ളിക്കര കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ മഹിളാ കിസാന്‍ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ചക്ക മഹോത്സവം സംഘടിപ്പിച്ചു. 30 ല്‍ പരം വൈവിധ്യമാര്‍ന്ന ചക്ക ഉല്‍പന്നങ്ങള്‍ തയ്യാറാക്കി. ചക്ക ഉല്‍പന്നങ്ങളുടെ സ്ഥിരം സംരംഭവും തുടങ്ങാന്‍ തീരുമാനമായി.
15-ാം വാര്‍ഡില്‍ നിന്നുള്ള ജെ എല്‍ ജികളും അയല്‍ക്കൂട്ടാംഗങ്ങളും ചക്ക വിഭവങ്ങള്‍ തയ്യാറാക്കി. ചക്ക ജാം, ചിപ്‌സ്, കട്‌ലറ്റ്, കേക്ക്, ഉണ്ണി അപ്പം, ചക്ക എലിശ്ശേരി, പപ്പടം, അച്ചാര്‍ തുടങ്ങിയ വിവിധ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി. പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ് ഉദ്ഘാടനം ചെയ്തു. കെ പി ജയശ്രീ അധ്യക്ഷത വഹിച്ചു.
ജില്ലാ മിഷന്‍ കണ്‍സള്‍ട്ടന്റ് ഇ സൈജു, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി, വി കുഞ്ഞമ്പു, ആഇശ റസാഖ്, സുഹറാബി, പി കെ കുഞ്ഞബ്ദുല്ല, സുന്ദരന്‍, കെ വി ആഇശ, കെ ഷീബ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീല സ്വാഗതവും ജെ എല്‍ ജി കണ്‍വീനര്‍ പി വി ഭാരതി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Pallikara, Panchayath, Kudumbasree, Festival, Food, Kasaragod, Jack fruit.