മുറതെറ്റാതെ അഞ്ചാം വര്‍ഷവും ആ തീപിടിത്തം
Dec 29, 2017, 13:29 IST
കുമ്പള :(www.kasargodvartha.com 29/12/2017) കളപ്പാറ നിവാസികള്‍ക്ക് ഇനി അടുത്ത വര്‍ഷം വരെ ഏത് നിമിഷവും സംഭവിക്കാവുന്ന ആ തീ പിടിത്തത്തെ ഭയക്കാതിരിക്കാം കാരണം വെള്ളിയാഴ്ച്ച രാവിലെ ഉണ്ടായ തീപിടിത്തത്തില്‍ കളപ്പാറയിലെ ട്രാന്‍സ്‌ഫോമര്‍ പരിസരമെല്ലാം അഗ്‌നിനാളങ്ങള്‍ നക്കിത്തുടച്ചിരിക്കുന്നു.
ഹേരൂര്‍ മീപ്പിരി സകൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളടക്കം നിരവധി ആളുകള്‍ യാത്ര ചെയ്യുന്ന റോഡിന്റെ വളവില്‍ വളരെ അടുത്തായി യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മര്‍ ആണ് കളപ്പാറ നിവാസികളുടെ ഉറക്കം കെടുത്തുന്നത്. അധികൃതരുടെ അനാസ്ഥകാരണം കാട് കെട്ടിക്കിടക്കുന്ന ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുമുണ്ടാക്കുന്ന തീപ്പൊരി കാരണം സമീപ പ്രദേഷങ്ങള്‍ ഒന്നാകെ തീ പടരുന്നത് ഇത് അഞ്ചാം തവണയാണ്.
ഇതുമായി ബന്ധപ്പെട്ട കെ ഇ സി ബി ഓഫീസില്‍ നേരിട്ട് ചെന്ന് പല തവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം എ ഇയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ എത്രയും പെട്ടെന്ന് ഈ കാര്യത്തില്‍ നടപടിയുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയിട്ടും വീണ്ടും ഒരു തീപിടിത്തം വരെ ഒന്നും ചെയ്യാന്‍ അവര്‍ക്കായില്ല.
വെള്ളിയാഴ്ച്ച എ ഇ പ്രദേശവാസികളിലെരാളെ നേരിട്ട് വിളിച്ച് പറഞ്ഞത് ഇങ്ങിനെയാണ്. ശനിയാഴ്ച്ചത്തന്നെ അവിടെക്ക് വരുന്നുണ്ടെന്നും അവിടെ ഒരു മാതൃകാ ട്രാന്‍സ്‌ഫോര്‍മറിനുള്ള എസ്റ്റിമേഷന്‍ എല്ലാം നേരത്തെ കഴിഞ്ഞതാണെന്നും പണി തുടങ്ങാനായിട്ട് ചെറിയ നടപടികള്‍ മാത്രമാണ് ബാക്കിയെന്നും ഇനി എത്രയും പെട്ടെന്ന് തന്നെ എല്ലാം ശരിയാക്കുമെന്നുമെല്ലാം ഉള്ള നല്ല വാക്കുകളാണ്. ഏതായാലും നാട്ടുകാര്‍ ഏറെ പ്രതീക്ഷയിലാണ് എ ഇയുടെ ഈ വാക്കുകളില്‍. ഒപ്പം പറഞ്ഞ വാക്കെല്ലാം പഴയത് പോലെ ആവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Transformer, School, Students, A E, KSEB, Fire, It was fifth year in Fire broke out