city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വോളിബോള്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയിലും നടന്നത് വന്‍ ക്രമക്കേട്

കാസര്‍കോട്: (www.kasargodvartha.com 14.07.2017) തെരഞ്ഞെടുപ്പുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പിരിച്ചുവിട്ടതോടെ കാസര്‍കോട് ജില്ലാ കമ്മിറ്റിയും അസാധുവാക്കപ്പെട്ടു. കാസര്‍കോട് ജില്ലാ കമ്മിറ്റിയിലടക്കം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനതലത്തിലെങ്കിലും കളിച്ചവര്‍ക്ക് മാത്രമേ അസോസിയേഷന്‍ ഭാരവാഹികള്‍ ആകാന്‍ പാടുള്ളൂ എന്ന സ്പോര്‍ട്സ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടത്തിയതായി സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ടെത്തിയിട്ടുണ്ട്.

സിപിഎം ഫ്രാങ്ഷന്‍ വിളിച്ചുചേര്‍ത്താണ് ജില്ലയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ശ്രീനിവാസന്‍ ബാഡൂരിനെ സെക്രട്ടറിയായും പി കരുണാകരന്‍ എംപിയുടെ മരുമകന്‍ വിജയമോഹനനെ പ്രസിഡണ്ടുമാക്കി ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികളെ കണ്ടെത്തിയത്. എന്നാല്‍ ശ്രീനിവാസന്‍ ബാഡൂര്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തിട്ടില്ലെന്നായിരുന്നു ആരോപണം. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് യാഥാര്‍ത്ഥ്യമാണെന്ന് കണ്ടെത്തി.

കോണ്‍ഗ്രസ് നേതാവ് നാലകത്ത് ബഷീര്‍ സെക്രട്ടറിയും പി സി ചാക്കോയുടെ സഹോദരന്‍ ചാര്‍ളി ജേക്കബ് പ്രസിഡണ്ടുമായ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പിടിച്ചെടുക്കാന്‍ സിപിഎം അണിയറയില്‍ നീക്കം നടത്തിയിരുന്നു. എങ്കിലും ഈ ശ്രമം പാളിയതിനെ തുടര്‍ന്ന് അസോസിയേഷന്‍ പിടിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ പിരിച്ചുവിടലെന്നും ആരോപണമുണ്ട്. അസോസിയേഷന്‍ പിടിച്ചെടുക്കാന്‍ സിപിഎം നീക്കം നടത്തിയെങ്കിലും കണ്ണൂരും കാസര്‍കോടും ഉള്‍പ്പെടെ നാലു ജില്ലകളില്‍ മാത്രമേ അസോസിയേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നുള്ളൂ.

ഇതേക്കുറിച്ച് ആലോചിക്കാന്‍ പാര്‍ട്ടി സംസ്ഥാനതലത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കാസര്‍കോട്ട് നിന്നുള്ള ആരും തന്നെ പങ്കെടുത്തിരുന്നില്ല. സംസ്ഥാനതലത്തില്‍ നാലകത്ത് ബഷീറിന്റെ മേധാവിത്വം നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ അപ്രീതിക്ക് പാത്രമാകേണ്ടതില്ലെന്ന് കരുതിയാണ് പാര്‍ട്ടി തീരുമാനം പോലും ലംഘിച്ച് ജില്ലാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് ആരോപണമുണ്ട്. സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പിരിച്ചുവിട്ടതോടെ തുടര്‍ന്ന് അഡ്ഹോക്ക് ഭരണം ഏര്‍പ്പെടുത്തി അസോസിയേഷന്‍ പിടിച്ചെടുക്കുക എന്നതാണ് സിപിഎമ്മിന്റെ നീക്കം.
വോളിബോള്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയിലും നടന്നത് വന്‍ ക്രമക്കേട്


Keywords:  Kasaragod, Kerala, news, Volleyball, Irregularities in Kasaragod District volleyball association

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia