വനിതാബാങ്ക്് ഡയറക്ടറോട് അപമര്യാദയായി പെരുമാറിയ സഹകരണവകുപ്പ് ഇന്‍സ്പെക്ടര്‍ക്കെതിരെ അന്വേഷണം
May 19, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 19/05/2017) സഹകരണ ബേങ്ക് വനിതാ ഡയറക്ടറെ അപമാനിച്ചുവെന്ന പരാതിയില്‍ സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. പുല്ലൂര്‍പെരിയ പഞ്ചായത്തിലെ ഒരു സഹകരണ ബേങ്കിന്റെ വനിതാ ഡയറക്ടറെ അപമാനിച്ചുവെന്ന പരാതിയില്‍ സഹകരണ വകുപ്പ് ഉദുമ ഏരിയാ ഇന്‍സ്പെക്ടര്‍ വിജയകുമാറിനെതിരെയാണ് അന്വേഷണം.
ഹൊസ്ദുര്‍ഗ് ഹൗസിംഗ് സഹകരണ സംഘം ഓഫീസില്‍ വായ്പ അടക്കാനെത്തിയ വനിതാ ഡയറക്ടറെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും നല്കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി കാസര്‍കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയത്. വായ്പയടക്കാന്‍ വനിതാ ഡയറക്ടര്‍ സംഘം ഓഫീസിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സഹകരണ ഇന്‍സ്പെക്ടര്‍ വിജയകുമാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍വെച്ച് മോശമായ ഭാഷയില്‍ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
യുവതി ഡയറക്ടറായ ബേങ്കിലുണ്ടായ ഡയറക്ടര്‍ ബോര്‍ഡിലെ ഭിന്നതയെക്കുറിച്ച് ചോദിച്ചായിരുന്നു മോശമായ ഭാഷയില്‍ സംസാരിച്ചത്. തന്റെ ബേങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ നിന്ന് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് പറഞ്ഞപ്പോഴായിരുന്നു ഇന്‍സ്പെക്ടര്‍ അപമാനിക്കുകയും മോശമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്തത്. യുവതി നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്താനുള്ള ഉത്തരവ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് ലഭിച്ചെങ്കിലും ഇതുവരെയും അന്വേഷണം തുടങ്ങിയിട്ടില്ല.
സിപിഎം അനുകൂല സംഘടനയുടെ ഏരിയാ നേതാവാണ് ആരോപണവിധേയനായ വിജയകുമാര്‍. രാഷ്ട്രീയ സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് അന്വേഷണം നടത്താത്തതെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് വനിതാ ഡയറക്ടര്‍ വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Bank, Employ, Complaint, Investigation, Kanhangad, Office.