city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍ ചന്ദ്രശേഖരന്‍ നയിക്കുന്ന ഐ എന്‍ ടി യു സി സമരപ്രഖ്യാപന ജാഥയ്ക്ക് 14 ന് കാസര്‍കോട്ട് തുടക്കം

കാസര്‍കോട്: (www.kasargodvartha.com 11/08/2017) കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടും സംഘടിത - അസംഘടിത മേഖലയിലെ തൊഴിലാളികളുടെ 10 അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും ഐ എന്‍ ടി യു സി പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യക്ഷ സമരത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ നയിക്കുന്ന സമര പ്രഖ്യാപന വാഹന ജാഥ 14 ന് കാസര്‍കോട്ട് നിന്നും ആരംഭിക്കും.

ആര്‍ ചന്ദ്രശേഖരന്‍ നയിക്കുന്ന ഐ എന്‍ ടി യു സി സമരപ്രഖ്യാപന ജാഥയ്ക്ക് 14 ന് കാസര്‍കോട്ട് തുടക്കം

ജീവിക്കാനൊരു ജോലി, തുല്യ ജോലിക്ക് തുല്യ വേതനം എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ജാഥ വൈകുന്നേരം നാല് മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതം സംഘം ചെയര്‍മാനും ഐ എന്‍ ടി യു സി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ അഡ്വ. എം സി ജോസും, കണ്‍വീനറും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ പി ജി ദേവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഐ എന്‍ ടി യു സി അഖിലേന്ത്യാ സെക്രട്ടറിമാരായ പാലോട് രവി, കെ സുരേന്ദ്രന്‍, കോണ്‍ഗ്രസ്, ഐ എന്‍ ടി യു സി നേതാക്കള്‍ സംബന്ധിക്കും.

തുല്യ ജോലിക്ക് തുല്യ വേതനം സുപ്രീംകോടതി വിധി നടപ്പിലാക്കുക, മിനിമം വേതനം പ്രതിദിനം 600 രൂപയാക്കുക, കോണ്‍ട്രാക്റ്റ് ലേബര്‍ സിസ്റ്റം പൂര്‍ണമായി അവസാനിപ്പിക്കുക, കയറ്റിറക്ക് നിര്‍മാണ, മോട്ടോര്‍ തൊഴിലാളികള്‍ ഉള്‍പെടെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഇ എസ് ഐ പ്രോവിഡണ്ട് ഫണ്ട്, ഗ്രാറ്റിവിറ്റി, ബോണസ് നിയമങ്ങള്‍ ബാധകമാക്കുക, അങ്കണവാടി, ആശ, എന്‍ ആര്‍ എച്ച് എം, പാലിയേറ്റിവ് കെയര്‍, സാക്ഷരതാ പ്രേരക് തുടങ്ങി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ കേന്ദ്ര സംസ്ഥാന സ്‌കീം തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 200 ദിവസത്തെ ജോലിയും 600 രൂപനിരക്കില്‍ കൂലിയും നിയമപരമായ മറ്റു ആനുകൂല്യങ്ങളും അനുവദിക്കുക, എല്ലാ വിഭാഗം തൊഴിലാളികളുടെയും ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 5,000 രൂപയാക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുവാന്‍ നിര്‍ദേശം നല്‍കി തൊഴില്‍ വകുപ്പിനെ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തുന്ന ജാഥ, വിവിധ ജില്ലകളിലൂടെ കടന്നു ഈ മാസം 31 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.

സമാപന സമ്മേളനത്തില്‍ എ കെ ആന്റണി, മുന്‍ മുഖ്യമന്തി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. എ ഷാഹുല്‍ ഹമീദ്, ആര്‍ വിജയകുമാര്‍, സി ജെ ടോണി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Protest, Press Meet, Leader, Inauguration, INTUC Jadha to begin on 14th.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia