പോലീസ് പിടിയിലായ പാകിസ്താന്‍ സ്വദേശിയെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തു
Jun 13, 2012, 12:47 IST
കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കഴിഞ്ഞ ദിവസം രാത്രി സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ പാകിസ്താന്‍ സ്വദേശിയായ യുവാവിനെ പോലീസ് രഹസ്യന്വേഷണ വിഭാഗം ചോദ്യം ചെയ്തു. പാകിസ്താന്‍ സ്വദേശി അബുല്‍ ബഷീറി(31)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഒമ്പത് വര്‍ഷം മുമ്പ് കുടുംബസമേതം മക്കയിലേക്ക് പോയപ്പോള്‍ യാത്രാരേഖകള്‍ ശരിയല്ലാത്തതിനാല്‍ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായാണ് യുവാവ് പോലീസില്‍ മൊഴി നല്‍കിയത്. ബംഗ്ലാദേശില്‍ നിന്നും അഭയാര്‍ത്ഥികളോടൊപ്പം ബംഗാളിലെത്തുകയും അവിടെ നിന്ന് ഹൈദ്രാബാദിലെത്തുകയും ചെയ്തുവെന്നാണ് യുവാവ് പറയുന്നത്. ഹൈദ്രാബാദില്‍ നിന്നും കേരളത്തിലേക്ക് തീവണ്ടി കയറുകയും കാസര്‍കോട്ടെത്തിയപ്പോല്‍ വിശന്ന് വലഞ്ഞതിനാല്‍ ഇറങ്ങുകയും ചെയ്തുവെന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പോലീസ് പറഞ്ഞു. യുവാവിന്റെ പക്കല്‍ യാത്രാരേഖകളോ മറ്റോ ഉണ്ടായിരുന്നില്ല. യുവാവ് ഇന്ത്യയില്‍ വന്നതിനെ കുറിച്ച് വിശദമായ അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്.

Keywords: Kasaragod, Police, Youth, Pak native, Intelligence