തുറക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ അനുവദിച്ച ദിവസങ്ങളിലും സമയത്തും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ: ജില്ലാ കലക്ടര്‍
May 9, 2020, 09:45 IST
കാസര്‍കോട്: (www.kasargodvartha.com 09.05.2020) കാസര്‍കോട് ജില്ലയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോര്‍ കമ്മിറ്റി തീരുമാന പ്രകാരം തുറക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ അനുവദിച്ച ദിവസങ്ങളിലും സമയത്തും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ഇങ്ങനെ അനുവദിച്ച കടകള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോട് കൂടി പാര്‍സല്‍ വിതരണം, ഹോം ഡെലിവറി എന്നിവ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ നടത്താം. ഹോം ഡെലിവറി നടത്തുന്നവര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സിആര്‍പിസി 144 പ്രകാരമുള്ള നിരോധനാജ്ഞയും കേന്ദ്ര സര്‍ക്കാറിന്റെ ലോക് ഡൗണും നിലനില്‍ക്കുന്നതിനാല്‍ രാത്രി എട്ട് മണി മുതല്‍ രാവിലെ ഏഴ് മണി വരെ വാഹനങ്ങളോ ജനങ്ങളോ നിരത്തിലിറങ്ങാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Keywords: Kasaragod, News, Kerala, District Collector, Shop, Police, Institutions, Dr. D sajith Babu, Lockdown, Home delivery, Institutions may only be open during the allotted days and times; District Collector