കോൺഗ്രസിൽ നിന്ന് സംഘപരിവാറിലേക്കുള്ള അകലം കുറയുന്നുവെന്ന് ഐ എൻ എൽ സംസ്ഥാന സെക്രടറി എം എ ലത്വീഫ്
കാസർകോട്: (www.kasargodvartha.com 12.06.2021) കോൺഗ്രസ് രാഷ്ട്രീയത്തിലെ തലതൊട്ടപ്പന്മാർ ബിജെപിയുടെ വിളിയും കാത്ത് നിൽക്കുകയാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രടറി എം എ ലത്വീഫ്. കാസർകോട് മണ്ഡലം ഐ എൻ എൽ കമിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ നിന്ന് സംഘപരിവാറിലേക്കുള്ള അകലം കുറയുന്നു. ഗാന്ധി കുടുംബവുമായി ഏറ്റവും അടുപ്പമുള്ള കോൺഗ്രസ് അഖിലേന്ത്യാ നേതാവിന്റെ ബി ജെ പി യിലേക്കുള്ള യാത്ര ഇതിന്റെ അവസാന ഉദാഹരണമാണ്. അധികാരം കാണിച്ച് അവസരവാദികളെ ബിജെപി തട്ടിയെടുക്കുബോൾ ചക്ക വീണു ചത്തു കിട്ടിയ 19 പാർലമെൻറ് സീറ്റിന്റെ വീര ശൂരത്വം പറഞ്ഞു കേരളത്തിലെ കോൺഗ്രസ് ഇനിയും ചക്ക വീഴുന്നതും കാത്ത് ഉമ്മറത്ത് ചാർന്ന് ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഐ എൽ എൽ ജില്ലാ പ്രസിഡന്റ് മൊയ്‌തീൻ കുഞ്ഞി കളനാട് ചർച നിയന്ത്രിച്ചു. സീനിയർ വൈസ് പ്രസിഡണ്ട് സി എച് മുഹമ്മദ് റിയാസ് ചൂത്രവളപ്പ് അധ്യക്ഷത വഹിച്ചു. മുസ്ത്വഫ തോരവളപ്പ്, സി എം എ ജലീൽ, ഹൈദർ കുളങ്കര, ഹബീബ് ഉളിയത്തടുക്ക, പോസ്റ്റ് മുഹമ്മദ്, റസാഖ് എരിയാൽ, സിദ്ദീഖ് ചേരങ്കൈ, അശ്‌റഫ് കുളങ്കര സംസാരിച്ചു. ഖലീൽ എരിയാൽ സ്വാഗതവും ഹമീദ് ബദിയടുക്ക നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, news, INL, Congress, BJP, INL state secretary MA Latheef says distance from Congress to Sangh Parivar is narrowing.
< !- START disable copy paste -->