city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമരം 73 ദിവസം പിന്നിട്ടു; സഞ്ജീവനി ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തീര്‍പ്പാക്കാന്‍ സഹായിക്കുന്നവര്‍ക്ക് വോട്ടെന്ന് നഴ്‌സുമാരുടെ സംഘടന

കാസര്‍കോട്: (www.kasargodvartha.com 18.04.2019) സുപ്രിംകോടതി നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയില്‍ നിന്ന് മാനേജ്‌മെന്റ് പുറത്താക്കിയ നഴ്‌സുമാരെ ഉടന്‍ തിരിച്ചെടുക്കണമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സമരം തീര്‍പ്പാക്കാന്‍ സഹായിക്കുന്നവര്‍ക്ക് ആയിരിക്കും തങ്ങള്‍ ഇത്തവണ വോട്ട് ചെയ്യുകയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ശമ്പള പരിഷ്‌ക്കരണം നടപ്പാക്കി നഴ്‌സുമാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് 29ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് ജോലിയില്‍ നിന്ന് പുറത്താക്കിയ ആറു നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന സമരം 73 ദിവസം പിന്നിട്ടിരിക്കുകയാണ്. പുറത്താക്കിയ നഴ്‌സുമാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച് സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്ന ഹൈക്കോടതി ഉത്തരവ്  നടപ്പാക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കുന്നില്ല.
സമരം 73 ദിവസം പിന്നിട്ടു; സഞ്ജീവനി ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തീര്‍പ്പാക്കാന്‍ സഹായിക്കുന്നവര്‍ക്ക് വോട്ടെന്ന് നഴ്‌സുമാരുടെ സംഘടന

നഴ്‌സുമാര്‍ സമരം നടത്തുന്ന സമരപ്പന്തല്‍ പൊളിച്ചു കളഞ്ഞും ഗുണ്ടകളെ വിട്ട് നഴ്‌സുമാരെ ഭീഷണിപ്പെടുത്തിയും സമരം അവസാനിപ്പിക്കാനാണ് ആശുപത്രി മാനേജ്‌മെന്റിന്റെ ശ്രമം. വോട്ടിന് വേണ്ടി പരക്കം പായുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഈ സമരത്തെ കണ്ടഭാവം നടിക്കുന്നില്ല. ഈ സമരത്തിന് പരിഹാരമുണ്ടാക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കാനാണ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന് ജില്ലയില്‍ 2,000 അംഗങ്ങളുണ്ടെന്നും കുടുംബാംഗങ്ങള്‍ക്കും മറ്റുമായി 8000ത്തോളം വോട്ട് മണ്ഡലത്തില്‍ സംഘടനയ്ക്ക് ഉണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ലിബിന്‍ തോമസ്, ജില്ലാ പ്രസിഡന്റ് കെ ബി ജിഷ, സിമി സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Kanhangad, Hospital, Protest, Election, Nurse, Indian Nurses Association on voting 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia