ഇരുള്‍ മൂടുന്ന കാലഘട്ടത്തില്‍ എഴുത്ത് പ്രതിരോധവും പ്രതീക്ഷയുമായി മാറുന്നു: എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
Dec 31, 2019, 13:03 IST
പെരിയ: (www.kasargodvartha.com 31.12.2019) ഇരുള്‍ മൂടുന്ന കാലഘട്ടത്തില്‍ എഴുത്ത് പ്രതിരോധവും പ്രതീക്ഷയും സാന്ത്വനവും നിലവിളിയുമായി മാറുന്നുവെന്ന് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. അറിവിന്റേയും സംസ്‌കാരത്തിന്റേയും വെളിച്ചമാണ് സാഹിത്യകൃതികള്‍ പ്രസരിപ്പിക്കുന്നത്.സംസ്‌കൃതി പുല്ലൂര്‍ സംഘടിപ്പിച്ച അഞ്ചാമത് കോമന്‍മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പെരുവ എന്ന ചെറുകഥയിലൂടെ അമല്‍രാജ് പാറമ്മേലാണ് ഈ വര്‍ഷത്തെ ചെറുകഥാപുരസ്‌കാരത്തിന് അര്‍ഹനായത്. 10,000രൂപയുടെ അവാര്‍ഡും പ്രശസ്തിപത്രവും ശില്‍പവും പുരസ്‌കാരജേതാവിന് സമ്മാനിച്ചു.
പ്രമുഖ സഹകാരിയായിരുന്ന വി.രാഘവന്‍നായരുടെ സ്മരണാര്‍ത്ഥം ഒന്ന് മുതല്‍ ഒമ്പത്വരെ ക്ലാസ്സുകളിലെ പഠന മികവിന് ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റിന് ഈ വര്‍ഷം അര്‍ഹരായഫാത്തിമത്ത് നസ്‌റീന്‍ എന്‍,ദേവാര്‍ച്ചന എം,ദേവ്‌ന എം,ആര്യനന്ദ മോഹന്‍,നിവേദ് എം,ദേവനന്ദ വി,നന്ദന എം,(പുല്ലൂര്‍ഗവ.യു.പി സ്‌കൂള്‍),ശ്രേയ സി,അരുണിമ.എം(ഉദയനഗര്‍ഹൈസ്‌കൂള്‍, പുല്ലൂര്‍)എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകളും വിതരണംചെയ്തു.വിദ്വാന്‍ കെ.കെ നായര്‍ പുരസ്‌കാരം,ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ വായനാ പുരസ്‌കാരംഎന്നിവനേടിയ എം.നന്ദന,സംസ്ഥാനകലോല്‍സവം നാടക മല്‍സരത്തില്‍ എ ഗ്രേഡ് നേടിയ ദേവനന്ദ.പി എന്നിവരെ ആദരിച്ചു.പുല്ലൂര്‍ കണ്ണാങ്കോട്ട് സംസ്‌കൃതി ഹാളില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പി ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ രവീന്ദ്രന്‍ രാവണേശ്വരം മുഖ്യപ്രഭാഷണം നടത്തി.പ്രസാദ് പി.കെ സന്തോഷ് കുമാര്‍ വി.വി എന്നിവര്‍ സംസാരിച്ചു.
Keywords: News, kasaragod, Periya, MP, Rajmohan Unnithan, Writer, In a period of darkness, writing becomes defensive and hopeful: MP Rajmohan unnithan