മന്ത്രിക്ക് കൊടുത്ത വാക്കും പാലിക്കാന്‍ കഴിയുന്നില്ല; കാരണം അനധികൃത പാര്‍ക്കിംഗ്
Jul 19, 2018, 16:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.07.2018) ആഗസ്ത് ഒന്നിനകം കെഎസ്ടിപി റോഡില്‍ ടിബി റോഡ് ജംഗ്ഷന്‍ മുതല്‍ മന്‍സൂര്‍ ആശുപത്രി വരെ പണി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പ് പാലിക്കാനാവില്ല. ഈ രണ്ടര കിലോമീറ്റര്‍ റോഡു പണിയില്‍ ഇന്റര്‍ലോക്ക്, സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, ഫുഡ്പാത്ത്, ബസ് ഷെല്‍ട്ടര്‍, സിഗ്നല്‍ സംവിധാനങ്ങള്‍ എന്നിവയാണ് പൂര്‍ത്തിയാക്കാനുള്ളത്.
ഇഖ്ബാല്‍ ജംഗ്ഷന്‍ മുതല്‍ ട്രാഫിക് സര്‍ക്കിള്‍ വരെയുള്ള വലതുഭാഗത്ത് ഇന്റര്‍ലോക്കിംഗ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ആകെയുള്ള 52 ഡബിള്‍ഹാം സോളാര്‍ ലൈറ്റുകളില്‍ ഇനി 27 എണ്ണമാണ് സ്ഥാപിക്കാനുള്ളത്. ഒപ്പം തന്നെ നഗരത്തില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും ബാക്കിയുണ്ട്. ഇവയൊക്കെയും ആഗസ്ത് ഒന്നിന് പൂര്‍ത്തീകരിക്കണമെന്നാണ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കെഎസ്ടിപി ഉദ്യോഗസ്ഥരെ കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി കഴിഞ്ഞ ഞായറാഴ്ച കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ നിശ്ചിത സമയത്തിനകം തന്നെ പണി പൂര്‍ത്തീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതിന് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് കെഎസ്ടിപി അധികൃതര്‍ പറയുന്നത്.
റോഡിലെ അനധികൃത പാര്‍ക്കിംഗുകളാണ് റോഡു നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ പ്രധാന തടസ്സം. രാവിലെ ആറു മണിക്ക് തന്നെ ഉദ്യോഗസ്ഥര്‍ എത്തി ചെയ്യേണ്ട ജോലികള്‍ മാര്‍ക്ക് ചെയ്യുമെങ്കിലും ജോലിക്കാരെത്തുമ്പോഴേക്കും മാര്‍ക്ക് ചെയ്ത സ്ഥലങ്ങളിലൊക്കെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഉടമസ്ഥര്‍ പോയിക്കഴിഞ്ഞിട്ടുണ്ടാകും. പലരും റോഡില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്ത് ദൂരസ്ഥലങ്ങളിലേക്ക് പോയി വൈകുന്നേരമാണ് തിരിച്ചുവരുന്നത്. അത്രയും സമയം വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം റോഡുപണി എടുക്കാനാവാത്ത സ്ഥിതിയാണ്.
ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ച കാര്‍ രണ്ടു ദിവസമാണ് പണി നടക്കേണ്ട സ്ഥലത്ത് പാര്‍ക്ക് ചെയ്തത്. ഈ കാര്‍ ഒടുവില്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ആളെ കൊണ്ടുവന്നാണ് എടുത്തുമാറ്റിയത്. ഇങ്ങനെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് കാരണം ജെസിബി ഉള്‍പ്പെടെ റോഡു നിര്‍മ്മാണത്തിനുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെ പണി സ്തംഭിക്കുന്ന നിലയാണ്. പാര്‍ക്കിംഗ് നിരോധിക്കാമെന്ന് നഗരസഭയും പോലീസും കെഎസ്ടിപി അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പാര്‍ക്കിംഗ് തടയാന്‍ യാതൊരു നടപടിയും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന് കെഎസ്ടിപി അധികൃതര്‍ ആരോപിച്ചു.
പാര്‍ക്കിംഗ് തടയാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ മന്ത്രിക്ക് നല്‍കിയ ഉറപ്പ് പ്രകാരം 15 ദിവസത്തിനകം പണി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നാണ് കെഎസ്ടിപി അധികൃതര്‍ പറയുന്നത്. 2015ല്‍ തുടങ്ങിയ കെഎസ്ടിപി റോഡു നിര്‍മ്മാണമാണ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അനന്തമായി നീളുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Road Tarring, Illegal Parking; KSTP Road construction blocked
< !- START disable copy paste -->