Fire works | അനുമതിയില്ലാതെ പടക്കം പൊട്ടിച്ചതിന് മധൂർ ക്ഷേത്ര കമ്മിറ്റിക്കെതിരെ കേസ്
● ഏപ്രിൽ അഞ്ചിന് രാത്രി 11.30ന് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
● വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടറുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
● ഉത്സവ ആഘോഷ കമ്മിറ്റി അംഗങ്ങളാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
വിദ്യാനഗർ: (KasargodVartha) അനുമതിയില്ലാതെ പടക്കം പൊട്ടിച്ചതിന് മധൂർ ക്ഷേത്ര ആഘോഷ കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്തു.
വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ്റെ പരാതിയിലാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
ഏപ്രിൽ അഞ്ചിന് ശനിയാഴ്ച രാത്രി 11.30 മണിക്ക് മധൂർ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന് 150 മീറ്റർ പടിഞ്ഞാറു മാറിയുള്ള ഒഴിഞ്ഞ പാടത്ത് വെച്ച് മധൂർ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം അഷ്ടബന്ധ ബ്രഹ്മകലശോത്സവവും മൂഡപ്പസേവയുടെയും ഉത്സവ ആഘോഷ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ആളുകൾ ഉദാസീനമായും അവിവേകത്തോടെയും ഉത്സവം കാണാൻ വന്ന പൊതുജനങ്ങൾക്കും മറ്റും അപകടം ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിൽ യാതൊരുവിധ അനുമതിയും ഇല്ലാതെ സ്ഫോടക ഇനത്തിൽപ്പെട്ട പടക്കങ്ങൾ കൊണ്ട് വെടിക്കെട്ട് ഡിസ്പ്ലേ നടത്തി എന്നുമാണ് കേസ്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യക.
Police in Vidyanagar have registered a case against the office bearers of the Madhur Temple festival committee for allegedly detonating fireworks without permission. The incident occurred on April 5th near the temple and police have stated that the unauthorized display endangered the public.
#MadhurTemple #FireworksCase #IllegalFireworks #KeralaNews #PoliceAction #FestivalViolation