സമ്മിശ്ര ചികിത്സയിലൂടെ മന്ത് രോഗം നിയന്ത്രണ വിധേയമാക്കാനാകുമെന്ന അഭിപ്രായത്തോടെ ദേശീയ സെമിനാര്‍ സമാപിച്ചു
Feb 20, 2020, 20:44 IST
കാസര്‍കോട്: (www.kasargodvartha.com 20.02.2020) അലോപ്പതിയും ആയൂര്‍വ്വേദവും ഹോമിയോപ്പതിയും ചേര്‍ന്നു കൊണ്ടുള്ള സമ്മിശ്ര ചികിത്സാ വിധിയിലൂടെ മന്ത് രോഗവും മറ്റു സാംക്രമിക രോഗങ്ങളും ചികിത്സിച്ച് നിയന്ത്രണ വിധേയമാക്കാനാകുമെന്ന് അഭിപ്രായപ്പെട്ട് കാസര്‍കോട് ഉളിയത്തടുക്കയില്‍ മൂന്നുദിവസങ്ങളിലായി നടന്ന സെമിനാര്‍ സമാപിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലെയും, മന്ത് വ്യാപനമുള്ള സംസ്ഥാനങ്ങളിലെയും രോഗികളെ കണ്ടെത്തി സമഗ്ര ചികില്‍സാ പദ്ധതിക്ക് രൂപം നല്‍കി.
ഇന്ത്യയില്‍ നിന്നും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയ നിരവധി ഡോക്ടര്‍മാരും ഗവേഷകരും മന്ത്, സോറിയാസിസ്, പഴകിയ വ്രണങ്ങള്‍, വെള്ളപാണ്ഡ് എന്നീ രോഗ ചികിത്സയുമായി ബന്ധപ്പെട്ട നൂതന ശാസ്ത്രീയ ആശയങ്ങളടങ്ങിയ ഗവേണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മന്ത് രോഗം തിരിച്ചറിയാന്‍ വൈകുന്നതും ശാസത്രീയമായ പരിശോധന അവബോധം രോഗികളിലില്ലാത്തതും രോഗം വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്.
രോഗം ബാധിച്ചവരെ വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ടെന്നും ഇത് രോഗ വ്യാപനത്തിനും പ്രതിരോധ സുരക്ഷ ഒരുക്കുന്നതിനും കാരണമാകുന്നുണ്ടെന്നും സെമിനാറുകളില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. മന്ത് രോഗ ബോധവല്‍ക്കരണവും പ്രതിരോധ മരുന്നുകളുടെയും ഉപയോഗം മന്ത് രോഗത്തിന്റെ വര്‍ധനവ് കുറക്കാനാകും. പായലുകളും പൂപ്പലുകളുമുള്ള പരിസരങ്ങള്‍ വൃത്തിയാക്കുന്നതിന് ശ്രമം വേണം. പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും മാലിന്യ സംസ്‌കരണമില്ലായ്മയും രോഗം പടരാന്‍ ഇടയാക്കുന്നുണ്ട്.
സെമിനാര്‍ സമാപന യോഗത്തില്‍ ഐ എ ഡി ഡയറക്ടര്‍മാരായ ഡോ. എസ് ആര്‍ നരഹരി, ഡോ. കെ എസ് പ്രസന്ന, ഡോ. ടെറന്‍സ് ജെ റയ് ഹാന്‍, ഡോ. ഗുരുപ്രസാദ് അഗ്ഗിത്തായ, ഡോ. ശിശിര്‍ കുമാര്‍ മണ്ഡല്‍, ഡോ. എസ് എല്‍ ഹോട്ടി, ഡോ. പി എസ് ബാലു, ഐ എ ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍ കെ പ്രജുല്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, news, Seminar, Treatment, IAD National seminar end