കാര്‍വാറില്‍ നിന്നും കൊച്ചിയിലേക്ക് ഹൈഡ്രോളിക് ആസിഡുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ ചോര്‍ച്ച: ഫയര്‍ഫോഴ്‌സെത്തി ചോര്‍ച്ചയടച്ച് വാതകം നിര്‍വീര്യമാക്കി
Sep 19, 2017, 15:02 IST
തലപ്പാടി: (www.kasargodvartha.com 19/09/2017) കാര്‍വാറില്‍ നിന്നും കൊച്ചിയിലേക്ക് ഹൈഡ്രോളിക് ആസിഡുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ ചോര്‍ച്ച. ഫയര്‍ഫോഴ്‌സെത്തി ചോര്‍ച്ചയടച്ച് വാതകം നിര്‍വീര്യമാക്കി. ചൊവാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
ടാങ്കര്‍ ലോറിയുടെ ബോഡി ഏതോ വണ്ടിയുമായി ഉരഞ്ഞതിനെ തുടര്‍ന്നാണ് ആസിഡ് ചോര്‍ന്നത്. ലോറിയുടെ പിറകില്‍ യാത്ര ചെയ്തിരുന്ന വാഹനത്തിലെ യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ തലപ്പാടി ചെക്ക്‌പോസ്റ്റില്‍ ലോറി ഒതുക്കി നിര്‍ത്തി വിവരം ഉപ്പള ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.
ഉപ്പള ഫയര്‍ഫോഴ്‌സിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ഷാജിമോന്റെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്‍മാന്‍ ബാബുരാജ് ഫയര്‍മാന്‍മാരായ മിഥുന്‍, അനൂപ്, ഡ്രൈവര്‍ രാജീവ് ഹോം ഗാര്‍ഡുമാരായ സുരേഷ്, ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ചോര്‍ച്ച അടക്കാന്‍ ശ്രമം നടത്തി കോര്‍ക്ക് വെച്ച് ചോര്‍ച്ചയടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടയില്‍ കാസര്‍കോട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു യൂണിറ്റ് കൂടി സ്ഥലത്ത് എത്തി.
ലീഡിംഗ് ഫയര്‍മാന്‍ സതീഷ്, ഫയര്‍മാന്‍മാരായ എച് ഉമേഷ്, രാജേഷ്, ഡ്രൈവര്‍ അനൂപ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ചു. റോഡിലൂടെ ഒഴുകിയ ആസിഡ് റോഡിന് സമീപം വലിയ കുഴിയെടുത്ത് വെള്ളം ചീറ്റി നിര്‍വീര്യമാക്കി. ഇതിനിടയില്‍ ഏറെ പണിപ്പെട്ട് ചോര്‍ച്ചയടക്കാന്‍ കഴിഞ്ഞു. ചൊവാഴ്ച്ച രാവിലെ മറ്റൊരു ടാങ്കര്‍ എത്തിച്ച് ആസിഡ് അതിലേക്ക് മാറ്റിയതോടെയാണ് ആശങ്ക അകന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Thalappady, Tanker Lorry, Fire Force, News, Driver, Kochi, Hydrochloride acid leakage in tanker lorry.
< !- START disable copy paste -->