ഖദീജയ്ക്ക് ഒടുവില്‍ മനുഷ്യാവകാശ കമ്മീഷന്‍ തുണയായെത്തി
Mar 28, 2018, 12:32 IST
കാസര്‍കോട്: (www.kasargodvartha.com 28.03.2018) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുന്നിലും ജില്ലാ കളക്ടറുടെയും അധികാരികളുടെ മുന്നിലും മൂന്നും നാലും തവണ അപേക്ഷയുമായി കയറി ഇറങ്ങിയിട്ടും കൈകള്‍ കൂപ്പി നിന്നിട്ടും ഇഴഞ്ഞുപോകാന്‍ വഴികള്‍ ഒരുക്കാതിരുന്നവര്‍ എപ്പോഴാണ് ഖദീജയോട് നീതി കാണിക്കുന്നത്. വീടിന് മുന്നിലൂടെ ഒഴുകുന്ന തോടിന് മുകളില്‍ സ്ലാബിട്ട് മൂടി വഴിയൊരുക്കണമെന്ന് മാത്രമാണ് ഖദീജയുടെ ആവശ്യം. പോകുന്നതിനിടയില്‍ മനസൊന്ന് പാളിയാല്‍ ഖദീജ വീഴുന്നത് തോട്ടിലെ ചെളിവെള്ളത്തില്‍ ആയിരിക്കും.
മേല്‍പ്പറമ്പ് വള്ളിയോട് മരവല്‍ റോഡരികിലെ ഈ നിരാലംബയായ സ്ത്രീയുടെ ജീവിത ദുരിതം പരിഹരിക്കാന്‍ എളുപ്പമായിരുന്നിട്ടും അധികൃതര്‍ ഇതുവരെ തുണക്കാതിരുന്നപ്പോഴാണ് ഇവരുടെ സങ്കടം വര്‍ദ്ധിച്ചത്. ആശുപത്രിയിലേക്കും ബന്ധുക്കളുടെ വീടുകളിലേക്കുമാണ് ഖദീജക്ക് പോകേണ്ടിയിരുന്നത്. അതിന് പോലും കഴിയുന്ന ഒരു നല്ല വഴിയില്ലെന്നായിരുന്നു ഇവരുടെ പരാതിയും. ചെറുപ്പത്തിലേ പോളിയോ ബാധിച്ചു കാലുകള്‍ക്കു ശേഷിയില്ലാതായ ഖദീജ സഹോദരന്‍ അഷ്റഫിന്റെ കൂടെയാണ് താമസം. ഇവിടെ നിന്ന് റോഡിലേക്ക് എത്തണമെങ്കില്‍ തോടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു ചെറിയ മണ്‍തിട്ട മാത്രമാണ് ഗതി. ചെമ്മനാട് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ മാറ്റിവെച്ചു പദ്ധതിക്ക് രൂപം നല്‍കിയിരുന്നുവെങ്കിലും സാങ്കേതിക കുരുക്കില്‍പ്പെട്ട് ആ പദ്ധതി നീണ്ടുപോയതോടെ ഖദീജയുടെയും കുടുംബത്തിന്റെയും നെഞ്ചിടിപ്പ് കൂടി.
ഉമ്മ ആമിനയെ ഈ ഇടുങ്ങിയ വഴിയിലൂടെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ മരണപ്പെട്ടതിന്റെ വേദന ഇവര്‍ക്ക് ഇന്നും മാറിയിട്ടില്ല. ഇവര്‍ മാത്രമല്ല അനുകൂല നടപടി ഉണ്ടായാല്‍ രക്ഷപ്പെടുന്നത് വഴിയില്ലാതെ കഷ്ടപ്പെടുന്ന ഇരുപതോളം കുടുംബങ്ങളുമാണ്. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ഖദീജയുടെ പരാതിയില്‍ തെളിവെടുപ്പിന് എത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാറിനെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് തേടി. അതിര്‍ത്തി തര്‍ക്കവും പൊതുസ്ഥലം കയ്യേറ്റവും നിലവിലുള്ള സാഹചര്യത്തില്‍ താലൂക്ക് സര്‍വ്വേയര്‍ക്ക് കൈമാറാനും അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കാനും പഞ്ചായത്ത് സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരം മനുഷ്യവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.
സമീപ സ്ഥലം ലഭ്യമാകാതെ തോടിന് കുറുകെ സ്ലാബ് ഇടുന്നത് തോടിന്റ വീതി കുറയുന്നതിനും സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാനും സാധ്യതയുണ്ടെന്ന് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറഞ്ഞു. വള്ളിയോട് - മാക്കോട് വഴി ഗുളികന്‍ ദേവസ്ഥാനത്തേക്ക് പോകുന്ന വഴിയിലാണ് ഈ തോടും കയ്യേറ്റവും. അനധികൃതമായ കയ്യേറ്റം ഒഴിപ്പിച്ചു പ്രശ്‌നം പരിഹരിക്കാം എന്നാണ് പഞ്ചായത്ത് നിലപാട്. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ പ്രശ്‌നം തീരുമെന്ന പ്രതീക്ഷയിലാണ് ഖദീജയുടെ കുടുംബം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Complaint, Report, Hospital, Khadeeja, Human commission's intervention in Khadeeja's complaint.
< !- START disable copy paste -->