Crime | ആദൂർ ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 18 ലക്ഷവുമായി 2 പേർ പിടിയിൽ
● ഥാർ ജീപ്പിലാണ് പണം കടത്തിയത്.
● എക്സൈസും പോലീസും സംയുക്ത പരിശോധന നടത്തി.
● അതിർത്തിയിൽ പരിശോധന ശക്തമാക്കിയിരുന്നു.
● കൂടുതൽ അന്വേഷണം നടക്കുന്നു.
● ശക്തമായ നടപടി തുടരുമെന്ന് അധികൃതർ.
ആദൂർ: (KasargodVartha) ചെക്ക് പോസ്റ്റിൽ എക്സൈസും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ വൻ കുഴൽപ്പണ വേട്ട. ഥാർ ജീപ്പിൽ രഹസ്യമായി കടത്തുകയായിരുന്ന 18 ലക്ഷം രൂപയുമായി യൂസഫ്, റൈസുദീൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ചെക്ക് പോസ്റ്റിലൂടെ കടന്നുപോവുകയായിരുന്ന ജീപ്പിനെ സംശയം തോന്നിയതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് വിശദമായി പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് സീറ്റിന്റെ പിൻ ഭാഗത്തായി കെട്ടുകളായി അടുക്കിവെച്ചിരുന്ന കുഴൽ പണം പിടികൂടിയത്.
കഴിഞ്ഞ ദിവസം നിർത്താതെ പോയ ഒരു കാറിനെ പോലീസ് സിനിമ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടിയിരുന്നു. റോഡരികിലെ ഭിത്തിയിലിടിച്ച് നിന്ന വാഹനത്തിൽ നിന്നും സ്വർണം, വെള്ളി, പണം, ആയുധങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തിരുന്നു.
ഈ സംഭവത്തെ തുടർന്ന് അതിർത്തിയിൽ വാഹന പരിശോധന കർശനമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുഴൽപ്പണ സംഘം പിടിയിലായിരിക്കുന്നത്.
അതിർത്തിയിൽ എക്സൈസ്, പോലീസ്, ഡോഗ് സ്‌ക്വാഡ്, മൊബൈൽ സ്‌ക്വാഡ് എന്നിവർ സംയുക്തമായാണ് വാഹന പരിശോധന നടത്തുന്നത്. കുഴൽപ്പണം കടത്തുന്ന സംഘങ്ങളെ പിടികൂടാനുള്ള ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
In a joint vehicle inspection at the Adoor check post, Excise and Police seized a large amount of unaccounted money (hawala money) amounting to ₹1.8 million. Two individuals, identified as Yousuf and Raizuddin, were arrested while attempting to smuggle the cash in a Thar jeep. The seizure occurred during heightened border checks following a previous incident where a car carrying gold, silver, cash, weapons, and mobile phones was intercepted. Authorities have intensified vehicle inspections at the border to curb the illegal movement of money.
#Adoor #HawalaMoney #MoneySeizure #KeralaPolice #Excise #Crime