ഓട്ടോ ഡ്രൈവര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
Jul 28, 2018, 16:32 IST
ഉപ്പള: (www.kasargodvartha.com 28.07.2018) ഉപ്പള, നയാബസാര്‍, കൈക്കമ്പ, ബന്തിയോട് ഭാഗങ്ങളിലെ ചില ഓട്ടോ ഡ്രൈവര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ഉയര്‍ന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നു. നിര്‍ധനരും, പാവപ്പെട്ട രോഗികളും ഓട്ടോ വിളിക്കുമ്പോഴാണ് അവരോട് അമിത ചാര്‍ജ് ഈടാക്കുന്നത്.
മിനിമം ചാര്‍ജ് ഈടാക്കേണ്ട ദൂരത്തേക്ക് പോലും അമ്പതും, അറുപതും രൂപ വാങ്ങിക്കുന്നു. ചില സ്ഥലത്തേക്ക് ഓട്ടോ വിളിച്ചാല്‍ പോകാനും മടിക്കുന്നു. ലൈസന്‍സോ, ബാഡ്ജോ ഇല്ലാത്ത ഡ്രൈവര്‍മാരാണ് മിക്ക ഓട്ടോയും ഓടിക്കുന്നത്. കേടുപാട് സംഭവിച്ച ഓട്ടോകള്‍ പോലും സ്റ്റാന്‍ഡില്‍ ഓട്ടം പോകാന്‍ നില്‍ക്കുന്നുണ്ട്. പോലീസ് എത്തിയാല്‍ അവര്‍ ഓട്ടോയുമെടുത്തു വേഗം സ്ഥലം വിടും. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസോ ആര്‍ ടി ഒ ഉദ്യോഗസ്ഥരോ ശ്രമിക്കുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പഴക്കം ചെന്ന ചില ഓട്ടോ റിക്ഷകളില്‍ കുട്ടികളെ കുത്തി നിറച്ചു കൊണ്ടുപോകുന്നതായും നാട്ടുകാര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Auto-rickshaw, Natives, Auto Driver, Huge Fare; Complaint against Auto Drivers
< !- START disable copy paste -->