കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം
Jan 19, 2018, 13:21 IST
പെരിയ:(www.kasargodvartha.com 19/01/2018) വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വര്‍ണവും പണവും നഷ്ട്ടപ്പട്ടതായി സംശയം ഉയര്‍ന്നിട്ടുണ്ട്. വീട്ടില്‍ തനിച്ച് താമസിക്കുന്ന പെരിയ ആയംമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യാണ് കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് ഉന്നത പോലീസുദ്യോഗസ്ഥരും ബേക്കല്‍ പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
സ്ഥിരമായി തൊട്ടടുത്ത വീട്ടില്‍ പോകാറുള്ള സുബൈദയെ ഉച്ചയായിട്ടും പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്പക്കത്തെ വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പേഴാണ് സുബൈദയെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ അടുത്തിടെ നടന്ന സമാനമായ രണ്ടാമത്തെ കൊലപാതകമാണിത് . നേരത്തെ പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയെന്ന 65കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Periya, Kasaragod, Murder, Deadbody, Police, Investigation, House-wife,Housewife found dead in house
< !- START disable copy paste -->