Tragedy | തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറിൽ ഷോൾ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Updated: Nov 13, 2024, 20:05 IST
Photo: Arranged
● ഉപ്പള ഗേറ്റ് അപ്ന ഗല്ലിയിൽ സംഭവം
● മരിച്ചത് മൈമൂന (47) എന്ന വീട്ടമ്മ
● ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം
ഉപ്പള: (KasargodVartha) തേങ്ങ ചിരവുന്നതിനിടെ ഗ്രൈൻഡറിൽ ഷോൾ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഉപ്പള ഗേറ്റ് അപ്ന ഗല്ലി സാബിത് മൻസിലിലെ എ എം ഇബ്രാഹിമിന്റെ ഭാര്യ മൈമൂന (47) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം.
പ്രഭാതഭക്ഷണത്തിനായി തേങ്ങ ചിരവുകയായിരുന്ന മൈമൂനയുടെ കഴുത്തിലിട്ടിരുന്ന ഷോൾ അബദ്ധത്തിൽ ഗ്രൈൻഡറിൽ കുരുങ്ങുകയായിരുന്നു. കഴുത്ത് മുറുകിയതിനാൽ ശ്വാസ തടസം അനുഭവപ്പെട്ട് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് നിഗമനം.
അപ്രതീക്ഷിതമായ ദാരുണ അപകടം പ്രദേശത്തെ നടുക്കി. മുഹമ്മദ് - നഫീസ ദമ്പതികളുടെ മകളാണ് മൈമൂന. മക്കൾ: സാബിത്, ശാഹിൽ, സഫ. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
#KeralaAccident #HomeSafety #Tragedy #AccidentNews #LocalNews #RIP