city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | വീട്ടിനു മുന്നിൽ ബൈക് ഇടിച്ച് വീട്ടമ്മ മരിച്ചു

Photo: Arranged

● ചിറപ്പുറം ആലിൻകീഴിൽ ജംഗ്ഷന് സമീപമായിരുന്നു അപകടം. 
● നീലേശ്വരത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. 
● കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. 

നീലേശ്വരം: (KasargodVartha) വീടിന് മുന്നിൽ വെച്ചുണ്ടായ ബൈക് അപകടത്തിൽ വീട്ടമ്മ മരിച്ചു. ചിറപ്പുറം ആലിൻ കീഴിലെ റിട്ടയേർഡ് വില്ലേജ് ഓഫീസർ കൃഷ്ണൻ നായരുടെ ഭാര്യ എറുവാട്ട് ലീല (69) ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം ആലിൻകീഴിൽ ജംഗ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ലീലയെ ഉടൻതന്നെ നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

പരേതയായ സുധ, വിനോദ്, ബൈജു എന്നിവരാണ് മക്കൾ. ഷീന, രാധിക എന്നിവർ മരുമക്കളാണ്. മാധവി, ഓമന, സാവിത്രി, ആന്ധ്ര പൊലീസിലെ എസ് ഐ പത്മനാഭൻ എന്നിവരാണ് സഹോദരങ്ങൾ. പരേതരായ കാർത്യായനി, കൃഷ്ണൻ നായർ എന്നിവർ മറ്റു സഹോദരങ്ങളാണ്.

നീലേശ്വരം പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

A housewife, Eruvat Leela (69), wife of retired Village Officer Krishnan Nair, died in a bike accident in front of her house in Chirappuram, Nileshwaram. The accident occurred near Alinkeezhil junction on Saturday evening. Despite initial treatment in Nileshwaram and later admission to a private hospital in Kannur, she succumbed to her injuries. Nileshwaram police have registered a case.

#BikeAccident #FatalAccident #Nileshwaram #RoadSafety #TragicLoss #KeralaNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia