റോഡരികില്‍ പുല്ലരിയുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചു; കിട്ടിയ പകുതിയുമായി കടന്നുകളഞ്ഞു
Oct 28, 2019, 19:03 IST
ബദിയടുക്ക: (www.kasargodvartha.com 28.10.2019) റോഡരികില്‍ പുല്ലരിയുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചു. കിട്ടിയ പകുതിയുമായി കടന്നുകളയുകയും ചെയ്തു. പൈക്ക ആലങ്കോട്ടെ കൃഷ്ണഭട്ടിന്റെ ഭാര്യ ഗീതാ ഭട്ടിന്റെ മാലയുടെ പകുതി ഭാഗമാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പശുവിന് കൊടുക്കാനായി പുല്ലരിയുകയായിരുന്നു ഗീത. ഇതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിക്കാനുള്ള ശ്രമം നടത്തിയത്.
പിടിവലിക്കിടയില്‍ മാല പൊട്ടുകയും ഗീത ബഹളം വെച്ചതോടെ കിട്ടിയ പകുതിയുമായി കടന്നുകളയുകയുമായിരുന്നു. സംഭവം സംബന്ധിച്ച് ഗീതയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്തു. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
Keywords: Kerala, kasaragod, news, Badiyadukka, House-wife, Road-side, Gold chain, Bike, House wife's gold chain snatched by bike rider