city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ് ഐ രാത്രിയില്‍ വീട്ടിലെത്തിയെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്; പരാതിയില്‍ ദുരൂഹത, മയക്കുമരുന്ന് മാഫിയയെ തേടി പട്രോളിംഗിനെത്തിയതെന്ന് എസ് ഐ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്

കാസര്‍കോട്: (www.kasargodvartha.com 25.01.2019) എസ് ഐ രാത്രിയില്‍ വീട്ടിലെത്തിയെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. അതേസമയം പരാതിയില്‍ ദുരൂഹതയുയര്‍ന്നിട്ടുണ്ട്. മഞ്ചേശ്വരം പൈവളിഗെ കയര്‍ക്കട്ടയിലെ വീട്ടമ്മയാണ് മഞ്ചേശ്വരം എസ് ഐ എം പി ഷാജിക്കെതിരെ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയത്. മൂന്നു മാസം മുമ്പ് വീട്ടമ്മയും ഭര്‍ത്താവും തമ്മിലുള്ള ചില പ്രശ്‌നങ്ങള്‍ കാരണം മഞ്ചേശ്വരം പോലീസില്‍ വീട്ടമ്മയും ബന്ധുക്കളും പരാതിയുമായെത്തിയിരുന്നു.
എസ് ഐ രാത്രിയില്‍ വീട്ടിലെത്തിയെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്; പരാതിയില്‍ ദുരൂഹത, മയക്കുമരുന്ന് മാഫിയയെ തേടി പട്രോളിംഗിനെത്തിയതെന്ന് എസ് ഐ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്

എസ് ഐയോട് പ്രശ്‌നങ്ങള്‍ വിശദീകരിച്ച ശേഷം അവിടെ നിന്ന് പോവുകയും പിന്നീട് നാട്ടിലെ ചില പൗരപ്രമുഖര്‍ ഇടപെട്ട് വീട്ടമ്മയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തിരുന്നു. ഇതിനു ശേഷമാണ് മഞ്ചേശ്വരം എസ് ഐ രാത്രികാലങ്ങളില്‍ വീട്ടിലേക്ക് വരികയും അനാവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തതായി വീട്ടമ്മ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരി 23ന് രാത്രി 7.30 മണിയോടെ എസ് ഐ ക്വാര്‍ട്ടേഴ്‌സിലെത്തുകയും ഇവരുടെ മക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ നാട്ടുകാര്‍ സംഘടിക്കുകയും എസ് ഐയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

പിന്നീട് വീട്ടമ്മയുടെ ഭര്‍ത്താവ് സ്ഥലത്തെത്തുകയും എസ് ഐയോട് വീട്ടിലെത്തിയ കാര്യം ചോദിച്ചപ്പോള്‍ മറുപടി ഉണ്ടായില്ലെന്നാണ് വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇത്തരത്തിലുള്ള അനാവശ്യ ഇടപെടലുകള്‍ നടത്തുന്ന എസ് ഐക്കെതിരെ അന്വേഷണം നടത്തി വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് വീട്ടമ്മ പരാതിയില്‍ ആവശ്യപ്പെടുന്നത്.

അതേസമയം കഞ്ചാവ്- മയക്കുമരുന്ന്- മണല്‍ മാഫിയ- ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് തനിക്കെതിരെ വ്യാജപരാതി നല്‍കിയിരിക്കുന്നതെന്ന് ആരോപണ വിധേയനായ എസ് ഐ ഷാജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പട്രോളിംഗിന്റെ ഭാഗമായി മറ്റു പോലീസുകാര്‍ക്കൊപ്പം എത്തിയപ്പോള്‍ ചിലര്‍ തടഞ്ഞുവെച്ച് തന്നെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് എസ് ഐ പറയുന്നു. ഈ ഭാഗത്ത് വാറണ്ട് പ്രതികളെയും മയക്കുമരുന്ന് സംഘത്തെയും പിടികൂടിയതിന്റെ പേരിലാണ് തനിക്കെതിരെ ചിലര്‍ വ്യാജപ്രചരണം നടത്തുന്നതെന്ന് എസ് ഐ പറഞ്ഞു. വ്യാജപരാതി നല്‍കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കയര്‍ക്കട്ട ടൗണില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. രാത്രി 7.30 മണിക്ക് മറ്റു പോലീസുകാര്‍ക്കൊപ്പം പട്രോളിംഗിനെത്തിയപ്പോഴാണ് ചിലര്‍ തടഞ്ഞതെന്നും എസ് ഐ പറഞ്ഞു.

അതിനിടെ വീട്ടമ്മയുടെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ഹസൈനാറിനെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. യാതൊരു മുന്‍വിധിയുമില്ലാതെ നിഷ്പക്ഷമായി പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമികമായ അന്വേഷണത്തില്‍ മറ്റു പോലീസുദ്യോഗസ്ഥര്‍ക്കൊപ്പം പോയതായാണ് വിവരം ലഭിച്ചിട്ടുള്ളത്. തുറന്ന മനസോടെയായിരിക്കും പോലീസിന്റെ അന്വേഷണം. ഫോണ്‍ വിവരങ്ങളുംമറ്റും പരിശോധിക്കും. വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Manjeshwaram, Paivalika, Police, Complaint, Housewife, SI, House wife's complaint against SI; investigation started

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia