സഹോദരന്റെ മകന്‍ മാനഭംഗപ്പെടുത്തിയെന്ന് വ്യാജപരാതി നല്‍കിയ വീട്ടമ്മ വെട്ടിലായി; കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍
Mar 28, 2018, 10:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.03.2018) സഹോദരന്റെ മകന്‍ മാനഭംഗപ്പെടുത്തിയെന്ന് വ്യാജപരാതി നല്‍കിയ വീട്ടമ്മ വെട്ടിലായി. അരയിയിലെ രമേശന്റെ ഭാര്യ വിലാസിനി(40)യാണ് സഹോദരന്റെ മകനെതിരെ പോലീസില്‍ വ്യാജ പരാതി നല്‍കിയത്. മാര്‍ച്ച് രണ്ടിന് സഹോദരന്റെ മകന്‍ ശ്രീനാഥ് തന്നെ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് വിലാസിനി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് ശ്രീനാഥിനെതിരെ എഫ്ഐആര്‍ തയ്യാറാക്കുകയും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ അന്വേഷണം നടത്തിയപ്പോഴാണ് വിലാസിനിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. സംഭവ ദിവസം വിലാസിനിയുടെ ഭര്‍ത്താവ് രമേശനും സഹോദരന്‍ അര്‍ജുനനും ചേര്‍ന്ന് ശ്രീനാഥിനെ മര്‍ദ്ദിക്കുകയും തടയാന്‍ ചെന്ന ശ്രീനാഥിന്റെ സഹോദരിയെ കൈയ്യേറ്റം ചെയ്യുകയും തള്ളിമാറ്റുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ശ്രീനാഥും സഹോദരിയും പോലീസില്‍ പരാതി നല്‍കുമോയെന്ന് ഭയന്നാണ് മുന്‍കൂട്ടി വിലാസിനി തന്നെ കൈയ്യേറ്റം ചെയ്തതായി പോലീസില്‍ പരാതി നല്‍കിയത്. വിലാസിനിയുടെ പരാതി വ്യാജമാണെന്ന് കണ്ട് പോലീസിനെ കബളിപ്പിച്ചതിനും വ്യാജ പരാതി നല്‍കിയതിനും വിലാസിനിക്കെതിരെ കേസെടുക്കാന്‍ അനുമതി തേടി ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്ഐ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, fake, Police, House-wife, court, Assault, Report, House wife lodged fake complaint; Police to court for take action.
< !- START disable copy paste -->