വീട്ടമ്മ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു
Oct 4, 2019, 22:54 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.10.2019) വീട്ടമ്മ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. തൃക്കരിപ്പൂര്‍ മാണിയാട്ടെ മഞ്ഞവീട്ടില്‍ ഭാര്‍ഗവി (60)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.10ഓടെ നടക്കാവ് അഗ്‌നിശമനസേന നിലയത്തിന് സമീപത്താണ് അപകടം. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു ഇവര്‍.
തൃക്കരിപ്പൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന ടിപ്പര്‍ ലോറി റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഭാര്‍ഗവിയെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ തൊട്ടടുത്തുള്ള ഫയര്‍ സ്‌റ്റേഷനിലെ ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ ഇവരെ പരിയാരം മെഡിക്കല്‍ കോളേജിലും അവിടെനിന്നും കണ്ണൂര്‍ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവ്: പി വി തമ്പാന്‍ അടിയോടി (റിട്ട. ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥന്‍). മക്കള്‍: ജിതേഷ് മാണിയാട്ട് (പി ആര്‍ ഒ, ആര്‍ ടി ഒ ഓഫീസ് കാഞ്ഞങ്ങാട്), ജിജിന്‍ (എക്‌സൈസ് സിവില്‍ ഓഫീസര്‍, കാസര്‍കോട്), ജയേഷ് (സൈന്‍, പയ്യന്നൂര്‍).
പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ഉദിനൂര്‍ കുഞ്ഞിക്കൊവ്വല്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും.
Keywords: Kerala, news, kasaragod, Trikaripur, Accident, Death, Tipper lorry, House wife died after accident