സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയ്ക്കും യുവാവിനും നേരെ സദാചാര അക്രമം; 4 പേര്‍ക്കെതിരെ കേസ്
Aug 24, 2017, 17:15 IST
ഉപ്പള: (www.kasargodvartha.com 24.08.2017) സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയ്ക്കും യുവാവിനും നേരെ സദാചാര അക്രമം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഭരണകക്ഷിയിലെ യുവജന നേതാക്കളായ ഉപ്പള ബേക്കൂരിലെ ശരത് കുമാര്‍ (26), അഖില്‍ (28) എന്നിവര്‍ക്കെതിരെയും പ്രവര്‍ത്തകരായ കൗശിക് (24), കുമാര്‍ (27) എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. ബേക്കൂറിലെ ഓട്ടോ ഡ്രൈവറുടെ ഭാര്യയും ഇവരുടെ ബന്ധുവായ യുവാവും വീടിന് സമീപത്ത് സംസാരിച്ചു കൊണ്ടിരിക്കെ നാലംഗസംഘം ബൈക്കുകളിലായെത്തി ചോദ്യം ചെയ്യുകയും മര്‍ദിക്കുകയായിരുന്നുവെന്നുമാണ് പരാതി. വീട്ടമ്മയാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. പരിക്കേറ്റ വീട്ടമ്മയെയും യുവാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Assault, Attack, Police, House wife and youth assaulted; case against 4