പ്രവാസിയും കുടുംബവും മതപ്രഭാഷണം കേള്‍ക്കാന്‍ പോയ സമയം വീട് കുത്തിത്തുറന്ന് 35 പവനും 35,000 രൂപയും കവര്‍ന്നു
Mar 4, 2018, 18:11 IST
കുമ്പള: (www.kasargodvartha.com 04.03.2018) പ്രവാസിയും കുടുംബവും പള്ളിയില്‍ മതപ്രഭാഷണം കേള്‍ക്കാന്‍ പോയ സമയത്ത് വീട്ടില്‍ കവര്‍ച്ച നടന്നു. കളത്തൂര്‍ പള്ളത്തിന് സമീപത്തെ അബ്ദുല്‍ ലത്തീഫിന്റെ വീട് കുത്തിത്തുറന്നാണ് 35 പവന്‍ സ്വര്‍ണാഭരണവും 35,000 രൂപയും കവര്‍ന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
ലത്തീഫും കുടുംബവും വീട് പൂട്ടി സമീപത്തെ പള്ളിയില്‍ മതപ്രഭാഷണം കേള്‍ക്കാന്‍ പോയതായിരുന്നു. മത പ്രഭ്രാഷണം കഴിഞ്ഞ് അര്‍ദ്ധരാത്രിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിറകു വശത്തെ വാതില്‍ കുത്തിപ്പൊളിച്ചതായി കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അലമാരയില്‍ സുക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടെത്തി. ലത്തീഫിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി.

Keywords: Kerala, Kumbala, kasaragod, Robbery, Family, house-robbery, House robbery in Kalathur.