20 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ കുടുംബത്തിന്റെ വീട് കാറ്റില്‍ മരം വീണ് തകര്‍ന്നു
Jul 20, 2017, 17:33 IST
ബദിയടുക്ക: (www.kasargodvartha.com 20.07.2017) ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ കുടുംബത്തിന്റെ വീട് കാറ്റില്‍ മരം വീണ് തകര്‍ന്നു. ഇതോടെ കുടുംബം ദുരിതത്തിലായി. മുണ്ട്യത്തടുക്ക ഉപ്പിനയിലെ ദേവകിയുടെ ഓടുമേഞ്ഞ വീടാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് തകര്‍ന്നത്. ഈ സമയത്ത് ദേവകിയും രോഗിയായ മകന്‍ ബാബുവും വീട്ടിലുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്.
ദേവകിയുടെ ഭര്‍ത്താവ് കൊറഗപ്പ 20 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ആരോരുമില്ലാതെ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പെടാപാട് പെടുന്ന കുടുംബത്തിന്റെ വീട് തകര്‍ന്നതോടെ പോകാനിടമില്ലാതെ ഇവര്‍ ദുരിതത്തിലായി. തകര്‍ന്ന വീട്ടില്‍ നിന്നും മറ്റൊരു ഷെഡിലേക്ക് മാതാവിനെയും മകനെയും മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
പഞ്ചായത്ത് പ്രസിഡണ്ട് അരുണ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രദീപ് കുമാര്‍, സി പി എം ലോക്കല്‍ കമ്മിറ്റി അംഗം സന്തോഷ് കുമാര്‍ എന്നിവര്‍ ദേവകിയുടെ വീട് സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Badiyadukka, news, House, collapse, House collapsed after falling tree