ഹോട്ടലുകളിലെ മലിനജലം ഒഴുക്കിവിടുന്നത് നഗരത്തിലെ പ്രധാനറോഡിലെ ഓവുചാലിലേക്ക്
Nov 24, 2017, 18:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.11.2017) കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ മിക്ക ഹോട്ടലുകളിലെയും മലിനജലം ഒഴുക്കി വിടുന്നത് നഗരത്തിലെ പ്രധാനറോഡിലെ ഓവുചാലിലേക്ക്. കാഞ്ഞങ്ങാട് കാസര്‍കോട് കെഎസ്ടിപി റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിച്ചപ്പോഴാണ് മലിന ജലം ഓടയിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തിയത്.
ഇതിനെതിരെ നടപടിയെടുക്കാന്‍ നഗരസഭ റിപ്പോര്‍ട്ട് നല്‍കുമെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു. കോട്ടച്ചേരി ഇഖ്ബാല്‍ ജംഗ്ഷനില്‍ നിന്നും സര്‍വ്വീസ് റോഡിന്റെ നവീകരണ പ്രവര്‍ത്തനമാണ് ആരംഭിച്ചത്. തുടര്‍നിര്‍മ്മാണത്തിന്റെ അംഗീകാരം ലഭിക്കാന്‍ വൈകിയതും കരാറുകാരുടെ കുടിശ്ശിക വൈകിയതുമാണ് നിര്‍മ്മാണം സംതംഭിക്കാന്‍ കാരണമായത്.
നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ തിരുവനന്തപുരത്ത് കെഎസ്ടിപി മേധാവികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കുടിശ്ശി ക നല്‍കാനും തുടര്‍പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കാനും തീരുമാനമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നവീകരണ പ്രവര്‍ത്തനം പുനരാരംഭിച്ചത്. റോഡിന്റെ ഇരുഭാഗത്തും അനുബന്ധറോഡുകളും ഇന്റര്‍ലോക്ക് പാകിയാണ് നിര്‍മ്മാണം നടത്തുന്നത്. റോഡിലെ കവലകളിലെ ട്രാഫിക് ജംഗ്ഷനുകള്‍ ശാസ്ത്രീയമായി പുനര്‍നിര്‍മ്മിക്കുകയും ഇവിടങ്ങള്‍ ട്രാഫിക് സിഗ്‌നലുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Hotel, Hotel Waste water to Drainage, protest