മലേഷ്യയില്‍ ത്രീ സ്റ്റാര്‍ ഹോട്ടല്‍ കൊറോണ പ്രതരോധത്തിനായി വിട്ടുനല്‍കി കാസര്‍കോട്ടുകാരുടെ മാതൃക
Mar 28, 2020, 17:41 IST
കാസര്‍കോട്: (www.kasargodvartha.com 28.03.2020) മലേഷ്യയില്‍ ത്രീ സ്റ്റാര്‍ ഹോട്ടല്‍ കൊറോണ പ്രതരോധത്തിനായി വിട്ടുനല്‍കി കാസര്‍കോട്ടുകാരുടെ മാതൃക. കാഞ്ഞങ്ങാട് സ്വദേശി ഷരീഫ് മൗലാകിരിയത് മാനേജിംഗ് ഡയറക്ടറും സഹോദരന്‍ ഷഫീഖ് മൗലാകിരിയത് ഡയറക്ടറുമായുള്ള ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദല്‍വാന്‍ ഗ്രൂപ്പ് ആണ് മലേഷ്യയിലെ ത്രീ സ്റ്റാര്‍ ഹോട്ടല്‍ കോവിഡ് 19 രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിട്ടുകൊടുത്തത്.
മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ ട്യൂണ്‍ എന്ന ആഡംബര ഹോട്ടലിലെ 138 മുറികളാണ് സൗജന്യമായി അനുവദിച്ചത്. മലേഷ്യയില്‍ കോവിഡ്- 19 പടര്‍ന്നപ്പോള്‍ മറിച്ചൊന്നും ആലോചിക്കാതെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ ഹോട്ടല്‍ വിട്ടുനല്‍കുകയായിരുന്നു. ഇതുകൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ഭക്ഷണവും നല്‍കാമെന്നേറ്റിട്ടുണ്ട്.
ഇന്ത്യ, ഖത്തര്‍, മലേഷ്യ, ചൈന, എന്നീ രാജ്യങ്ങളില്‍ ദല്‍വാന്‍ ഗ്രൂപ്പിന് ബിസിനസ് ശൃംഖലകളുണ്ട്. കാഞ്ഞങ്ങാട് സൗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒറിക്‌സ് വില്ലേജും ദല്‍വാന്‍ ഗ്രൂപ്പിന്റേതാണ്.
Keywords: Kasaragod, News, Hotel, Natives, Treatment, Hotel gives by Kasaragod natives in Malaysia for Corona treatment