city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൊസ്ദുര്‍ഗ് കാര്‍ഷിക വികസന ബാങ്ക് തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് പാനലിന് ഉജ്ജല വിജയം

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.12.2018) ഹൊസ്ദുര്‍ഗ് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ 2018-2023 വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനലിന് ഉജ്ജല വിജയം. ഹൈക്കോടതി ഉത്തരവ് പ്രകാരം കനത്ത സുരക്ഷയിലാണ് തെരെഞ്ഞടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ ബൂത്തുപിടിത്തവും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ടും അക്രമവും നടത്തിയെങ്കിലും അവര്‍ക്ക് ശക്തമായ തിരിച്ചടിയാണ് വോട്ടര്‍മാര്‍ നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

കള്ളവോട്ട് തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് അനുകൂലികള്‍ക്കെതിരെ സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിട്ടതായും നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനിടയില്‍ സി പി എം നടത്തിയ അക്രമത്തില്‍ അനില്‍ വാഴുന്നോറടിക്ക് തലയ്ക്ക് പരുക്കേറ്റു. വോട്ടിംഗ് സാമഗ്രികള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. സ്വാതന്ത്ര്യസമര സേനാനി കെ വി നാരായണന്‍, ഡിസിസി ജനറല്‍ സെക്രട്ടറി പി വി സുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലാണ് മത്സരിച്ചത്. 700ല്‍പരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് പാനല്‍ വിജയിച്ചത്.

നാരായണി (2141), ദേവകി (2114), ഓമന.പി. (2105), അമ്പൂഞ്ഞി.കെ.വി. (2103), വൈ.എം.സി.ചന്ദ്രശേഖരന്‍ (2092), നാരായണന്‍കുട്ടി (2091), കരുണാകരന്‍.സി (2089), ഭരതന്‍ (2086), അഡ്വ. മാത്യൂസ് സി.എം (2075), മനോഹരന്‍ (2055), നാരായണന്‍.കെ. (2050), കെ.വി.നാരായണന്‍ (2042), പി.വി.സുരേഷ് (2029) എന്നിങ്ങനെയാണ് വോട്ടിംഗ് നില.

ഹൊസ്ദുര്‍ഗ് കാര്‍ഷിക വികസന ബാങ്ക് തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് പാനലിന് ഉജ്ജല വിജയം

Keywords:  Kerala, kasaragod, news, Kanhangad, Congress, election, Bank, farmer, Hosurg farmers development bank election: Congress panel wins  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia