കാസര്‍കോട്ട് പോലീസിന്റെ ശക്തമായ സുരക്ഷ പ്രശ്‌നങ്ങള്‍ ഒഴിവാക്കി; ഒറ്റപ്പെട്ട കല്ലേറില്‍ ഒരാള്‍ക്ക് പരിക്ക്
Dec 16, 2018, 21:27 IST
കാസര്‍കോട്:(www.kasargodvartha.com 16/12/2018) കാസര്‍കോട്ട് നടന്ന ഹിന്ദു സമാജോത്സവത്തിന് പോലീസ് ഒരുക്കിയ ശക്തമായ സുരക്ഷ സന്നാഹം പ്രശ്‌നങ്ങള്‍ ഒഴിവാക്കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നടന്ന കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷന്‍, ഉളിയത്തടുക്ക, എസ് പി നഗര്‍ എന്നിവിടങ്ങളില്‍ കല്ലേറുണ്ടായി.
കാഞ്ഞങ്ങാട്ട് നിന്നും പരിപാടിക്ക് വരികയായിരുന്നവര്‍ സഞ്ചരിച്ച ബസിന് നേരെ പ്രസ് ക്ലബ്ബ് ജംഗ്ഷനിലെ കുന്നിന്‍ മുകളില്‍ നിന്നും കുപ്പിയെറിഞ്ഞതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് കല്ലൂരാവി പുതിയവളപ്പിലെ രഞ്ജിത്തി(28)ന്റെ കൈക്ക് ആഴത്തില്‍ മുറിവേറ്റു. കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ ഏഴ് തുന്നിക്കെട്ട് നടത്തിയ ശേഷം കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റി.
ഉളിയത്തടുക്കയിലും എസ്പി നഗറിലും പരിപാടി കഴിഞ്ഞു പോകുന്നവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി എന്ന പരാതിയെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി. ഇതേ തുടര്‍ന്ന് വാഹനങ്ങളില്‍ നിന്നും ഇറങ്ങിയവര്‍ തിരിച്ചും കല്ലെറിഞ്ഞതായി ആക്ഷേപമുണ്ട്. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് ഇവിടെ സംഘര്‍ഷം ഒഴിവാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Police, Injured, Hindu Samajotsavam: 1 injured in stone pelting against bus