പെരിയ നവോദയ സ്‌കൂളിലെ കുട്ടികള്‍ക്ക് പന്നിപ്പനി; 5 പേര്‍ക്ക് സ്ഥിരീകരിച്ചു, 67 പേര്‍ക്ക് എച്ച് 1 എന്‍ 1 ലക്ഷണമുള്ളതായി ആരോഗ്യവകുപ്പ്
Feb 24, 2019, 13:42 IST
കാസര്‍കോട്:(www.kasargodvartha.com 24/02/2019) പെരിയ നവോദയ സ്‌കൂളില്‍ കൂട്ടത്തോടെ പന്നിപ്പനി (എച്ച് 1 എന്‍ 1) പടരുന്നു. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 67 പേര്‍ക്ക് രോഗലക്ഷണമുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതരായ രണ്ട് കുട്ടികളെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗലക്ഷണം കണ്ടെത്തിയവരുടെ ചികിത്സ സ്‌കൂളില്‍ തന്നെ തുടരുകയാണ്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം വാര്‍ഡുണ്ടാക്കിയാണ് ചികിത്സ. കഴിഞ്ഞ 16 മുതലാണ് രോഗം ലക്ഷണം കണ്ടുതുടങ്ങിയത്. ഇതോടെ രണ്ടുപേരുടെ രക്തം മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍ അയച്ചു കൊടുത്ത് പരിശോധനാ റിപോര്‍ട്ട് വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് മറ്റു പലകുട്ടികളിലും ഇതേ ലക്ഷണം കണ്ടെത്തുകയായിരുന്നു.
520 കുട്ടികളും 200ഓളം സ്റ്റാഫുമാണ് നവോദയ സ്‌കൂളിലുള്ളത്. കുട്ടികളെ അവരുടെ വീടിലേക്ക് തല്‍ക്കാലം തിരിച്ചുവിടേണ്ടെന്നും സ്‌കൂള്‍ ഹോസ്റ്റലില്‍ തന്നെ നിര്‍ത്തി ചികിത്സ തുടര്‍ന്നാല്‍ മതിയെന്നും ജില്ലാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
രോഗബാധിതമായ പന്നിക്കൂട്ടങ്ങളുമായി വളരെ അടുത്തിടപഴകുന്നവര്‍ക്ക് അവരുടെ പ്രതിരോധ നിലയ്ക്കനുസരിച്ചാണ് ഈ രോഗം ഉണ്ടാവുന്നത്. പന്നിയിറച്ചി ഭക്ഷിക്കുന്നതുമൂലം വൈറസ് പകരില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. വളരെ അപൂര്‍വമായി മനുഷ്യനില്‍ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരാനും സാധ്യതയുണ്ട്. വായുവില്‍ കൂടിയാണ് പന്നിപ്പനി പകരുന്നത്. ഓര്‍ത്തോമിക്സോ വൈറസ് കുടുംബത്തില്‍പ്പെട്ടവയാണ് പന്നിപ്പനി വൈറസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, health, Periya, District-Hospital,
< !- START disable copy paste -->