അജ്ഞാതരോഗം; പന്ത്രണ്ടുകാരന് ചികിത്സാ സഹായം തേടുന്നു
Dec 6, 2011, 11:00 IST
Naseeb |
ഷാഫി കൂലിപ്പണിക്കാരനാണ്. നേരത്തെ ഇവര്‍ മുളിയാര്‍ മൂലടുക്കത്തായിരുന്നു. മകന്റെ ചികിത്സയ്ക്കുള്ള സ്ഥലമെല്ലാം വിറ്റാണ് ഇവര്‍ ചികിത്സ നടത്തിയത്. പിന്നീട് ചട്ടഞ്ചാല്‍ ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറ്റുകയായിരുന്നു. ഷാഫിയുടെ മറ്റ് മക്കള്‍ക്കും ബുദ്ധിമാന്ദ്യം പോലുള്ള അസുഖ ലക്ഷണങ്ങളുണ്ട്. മുളിയാര്‍ ഭാഗങ്ങളില്‍ നേരത്തെ താമസിച്ചതിനാല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളില്പ്പെട്ടവരായിരിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. വിശദമായ പരിശോധനയിലൂടെ മാത്രമേ രോഗങ്ങള്‍ എന്താണെന്ന് പറയാനാവൂ.
ഒരുനേരത്തെ ആഹാരത്തിനു പോലും ദിവസകൂലി മതിയാവാതിരിക്കെ നസീബിന്റെ ചികിത്സയ്ക്കുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കയിലാണ് ഷാഫി. ഉദാരമതികള്‍ തന്റെ മകന്റെ സഹായത്തിനെത്തുമെന്ന് പ്രതീക്ഷയിലാണ് ഈ നിര്‍ദ്ധന കുടുംബം.
Keywords: chattanchal, kasaragod, helping hands, അജ്ഞാതരോഗം, ചികിത്സാ സഹായം