തളങ്കരയില്‍ ചികിത്സയ്ക്ക് സഹായവും കാത്ത് നഫീസ
Jun 9, 2012, 17:00 IST
കാസര്‍കോട്: തളങ്കരയില്‍ ചികിത്സയ്ക്ക് സഹായവും കാത്ത് വീട്ടമ്മ ആശുപത്രിയുടെ ദുരിത കിടക്കയില്‍ കഴിയുന്നു. നിരവധി സന്നദ്ധസംഘടനകളും സമുദായ സംഘടനകളും പ്രവര്‍ത്തിക്കുന്ന തളങ്കരയില്‍ നിര്‍ധനയായ വീട്ടമ്മയുടെ ചികിത്സയ്ക്ക് സഹായം നല്കാന് ആരുമില്ലാത്ത സ്ഥിതിയാണ്.
തളങ്കര പട്ടേല്‍ റോഡിലെ പരേതനായ ബഡുവന്‍ കുഞ്ഞിയുടെ ഭാര്യ നഫീസ(45)ആണ് കാരുണ്യമുള്ളവരുടെ കൈത്താങ്ങിനായി ദുരിതകിടക്കയില്‍ കഴിയുന്നത്. ഒരുമാസത്തിലധികമായി ശരീരം തളര്‍ന്ന് സ്വന്തമായി എഴുന്നേല്ക്കാന് പോലും കഴിയാതെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് നഫീസ.
ബന്ധുക്കളെന്ന് പറയാന്‍ മഞ്ചേശ്വരം കുളൂരിലെ സൈനബയും, തളങ്കരയിലെ സഹോദരന് അബ്ദുല്ലയും മാത്രമണുള്ളത്. അവിവാഹിതനായ അബ്ദുല്ലയും അസുഖ ബാധിതനാണ്. നെല്ലിക്കുന്നിലെ ബീരാന്-തളങ്കരയിലെ ബീഫാത്തിമ ദമ്പതികളുടെ മകളാണ് നഫീസ. ഭര്‍ത്താവ് 15 വര്‍ഷം മുമ്പാണ് മരിച്ചത്.
രണ്ട് മാസം ദേര്‍ളകട്ട ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് പണമില്ലാത്തതിനാല്‍ ചികിത്സ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഫീസയ്ക്ക് ഒരു മകനുണ്ടായിരുന്നുവെങ്കിലും ജനിച്ച് ആറുമാസത്തിനുള്ളില്‍ തന്നെ മരിച്ചിരുന്നു. അസുഖം ബാധിച്ച സഹോദരന് അബ്ദുല്ലയും നഫീസയുടെ തണലിലായിരുന്നു.
വിദ്ഗദ്ധ ചികിത്സ നല്കിയാല് നഫീസയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാരുണ്യമതികളുടെ സഹായമുണ്ടായാല്‍ മാത്രമേ നഫീസയുടെ ജീവന് രക്ഷിക്കാന്‍ കഴിയുകയുള്ളൂ. ആര്‍ഭാട ജീവിതവും ആര്‍ഭാടവിവാഹവും നടത്തി പലരും ലക്ഷങ്ങള്‍ പൊടിപ്പൊടിക്കുമ്പോള് അതില്‍ നിന്നും ചെറിയൊരു തുക നല്കിയാല് കുടുംബത്തിന്റെ അത്താണിയായി മാറിയ നഫീസയുടെ ജീവന് രക്ഷിക്കാന്‍ സാധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.

Keywords: Kasaragod, Thalangara, Helping hands, Nafeesa