city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദൈനബിക്ക് സഹായം ഒരുക്കി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും യൂത്ത് കോണ്‍ഗ്രസും

കാസര്‍കോട്: (www.kasargodvartha.com 25.04.2020) ക്യാന്‍സര്‍ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന വിദ്യാനഗറിന് സമീപത്തെ ദൈനബി(50) 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ആറാമത്തെ കീമോ ചെയ്യാനാണ് തിരുവനന്തപുരം ആര്‍സിസിയില്‍ എത്തിയത്. മനുഷ്യസ്‌നേഹികളായ ഒരുകൂട്ടം ആളുകളുടെ സഹായത്താലാണ് തിരുവനന്തപുരത്ത് ആംബുലന്‍സില്‍ എത്തിച്ചേര്‍ന്നത്. ആംബുലന്‍സ് ഒരുക്കുന്നതിന് നേതൃത്വം കൊടുത്തത് ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ആണ്. എന്നാല്‍ കീമോതെറാപ്പിക്ക് ശേഷം തിരികെ കാസര്‍കോട് ഭവനത്തില്‍ എത്തുക എന്നത് ദൈനബിക്ക് കടുപ്പമേറിയ കടമ്പയായിരുന്നു.

തിരികെ ആംബുലന്‍സില്‍ എത്താനാവശ്യമായ പണം അവരുടെ കൈവശമുണ്ടായിരുന്നില്ല. ഈ വിവരം അറിഞ്ഞ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ദൈനബിക്ക് തിരികെ നാട്ടിലെത്താന്‍ സഹായം ഒരുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫിനോട് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ സേവന പരിപാടികളുടെ ഭാഗമായി നോയലും, യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സന്തുവും ധൗത്യം ഏറ്റെടുത്തു.

സുമനസുകളുടെ സഹായത്തോടെ ആംബുലന്‍സ് തയ്യാറാക്കി തിരുവനന്തപുരത്ത് നിന്ന് ദൈനബിയെ വീട്ടിലെത്തിച്ചു. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട് വരെ സി എച്ച് സെന്ററിന്റെ ആംബുലന്‍സും തുടര്‍ന്നു കോഴിക്കോട് നിന്ന് കാസര്‍കോട് വരെ കോഴിക്കോട് കെ എസ് യു ജില്ലാ പ്രസിഡന്റ് അഡ്വകേറ്റ് നിഹാല്‍ ആംബുലന്‍സുമായി സഹായത്തിനെത്തി. റമദാന്‍ നോമ്പ് ആരംഭം ആയതിനാല്‍ നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ ഇ ഷജീര്‍ നോയലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ദൈനബിക്കും, അവരോടൊപ്പം ഉണ്ടായിരുന്ന റംലയ്ക്കും, ബന്ധു അല്‍ അമീനും, ഡ്രൈവര്‍ വി ടി നിഹാലിനും തളിപ്പറമ്പില്‍ അത്താഴം ഒരുക്കി.

ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് എത്തിയപ്പോള്‍ നിഹാല്‍ ക്ഷീണിതനായതിനാല്‍ നോയല്‍ ആംബുലന്‍സിന്റെ സാരഥ്യം ഏറ്റെടുത്തു. പുലര്‍ച്ചെ ആറു മണിയോടുകൂടി ദൈനബിയെ അവരുടെ വീട്ടില്‍ എത്തിച്ചു. ഇവരുടെ കുടുംബത്തിലെ നാലുപേര്‍ ക്യാന്‍സര്‍ വന്ന് ഇതിനുമുമ്പും മരിച്ചിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി കെ കെ രാജേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സന്തു ടോം ജോസ്, വി വി സുഹാസ്, എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സഹായത്തിനെത്തി.

ദൈനബിക്ക് സഹായം ഒരുക്കി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും യൂത്ത് കോണ്‍ഗ്രസും

Keywords: Kasaragod, news, Kerala, Rajmohan Unnithan, MP, youth-congress, Ambulance, House, help of Rajmohan unnithan MP and Youth congress

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia