city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദേശത്തേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കും വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്കും ധനസഹായത്തിന് വീട്ടില്‍ ഹെല്‍പ്പ് ഡസ്‌ക്ക് ഒരുക്കി പ്രവാസി ലീഗ് നേതാവും കുടുംബവും

കാസര്‍കോട്: (www.kasargodvartha.com 16.04.2020) കോവിഡ് 19 മൂലം ദുരിതത്തിലായ പ്രവാസികള്‍ക്ക് ലഭിക്കുന്ന 5,000 രുപ ധനസഹായത്തിന് വീട്ടില്‍ ഹെല്‍പ്പ് ഡസ്‌ക്ക് ഒരുക്കി പ്രവാസി ലീഗ് നേതാവും കുടുംബവും. 2020 ജനുവരി ഒന്നിന് ശേഷം പ്രാബല്ല്യമുള്ള പാസ്പോര്‍ട്ട്, തൊഴില്‍ വിസ എന്നിവയുമായി വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തി തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും 5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കുന്നുണ്ട്.

നാട്ടിലുള്ള പ്രവാസികള്‍ക്ക് നേരിട്ട് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ജനുവരി ഒന്നിന് ശേഷം നാട്ടില്‍ വന്നു എന്ന് തെളിയിക്കുന്ന രേഖ, കാലാവധിയുള്ള പാസ്‌പോര്‍ട്ട് കോപ്പി, കാലാവധിയുള്ള തൊഴില്‍ വിസയുടെ കോപ്പി എന്നിവ സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കണം. സാമ്പത്തിക സഹായം അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തും.

ഏപ്രില്‍ 16 മുതല്‍ www.norkaroots.org എന്ന വെബ് സൈറ്റില്‍ അപേക്ഷിക്കാവുന്നതാണ്. Norka kozhikode 04712770500
വിദേശത്തേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കും വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്കും ധനസഹായത്തിന് വീട്ടില്‍ ഹെല്‍പ്പ് ഡസ്‌ക്ക് ഒരുക്കി പ്രവാസി ലീഗ് നേതാവും കുടുംബവും

കേരള പ്രവാസി ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗഫൂര്‍ തളങ്കരയും  മക്കളായ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഉസ്മാന്‍ സുഫൈര്‍, പത്താം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ മുസവ്വിര്‍ ഷിഫാസും ചേര്‍ന്നാണ് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം സഹായം ചെയ്തുകൊടുക്കുന്നത്.

കമ്പ്യൂട്ടറും അനുബന്ധ സംവിധാനങ്ങളുമായി വീട്ടിലിരുന്നാണ് ഹെല്‍പ്പ് ഡെസ്‌ക്ക് ഒരുക്കി പ്രവാസികള്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നത്. 9995042453 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ പാസ്‌പോര്‍ട്ട് കോപ്പിയും ആവശ്യമായ രേഖകളും അയച്ചു നല്‍കിയാല്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യുമെന്ന് ഗഫൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

               

Keywords: Kasaragod, Kerala, News, COVID-19, Helping hands, Help desk for expatriates by Gafoor Thalangara

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia