city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എസ് ടി പി റോഡിലൂടെ വന്‍കിട വാഹനങ്ങള്‍ പോകുന്നു; കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതകുരുക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.07.2017) കാഞ്ഞങ്ങാട്- കാസര്‍കോട് കെഎസ്ടിപി പാതയിലൂടെ വന്‍കിട വാഹനങ്ങള്‍ കടന്നു പോകുന്നതുമൂലം കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും കാസര്‍കോട്ടേക്ക് കെഎസ്ടിപി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതോടെ ദൂരം ഏറെ കുറഞ്ഞതും മികച്ച റോഡുമായതിനാല്‍ നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ ഉള്‍പ്പെടെയുള്ള വന്‍കിട വാഹനങ്ങള്‍ കാഞ്ഞങ്ങാട് നഗരത്തിലൂടെയാണ് കടന്ന് പോകുന്നത്.

എന്നാല്‍ ഈ വലിയ വാഹനങ്ങള്‍ പലപ്പോഴും റോഡില്‍ ഗതാഗത തടസം ഉണ്ടാക്കുന്നു. വന്‍കിട വാഹനങ്ങള്‍ കാഞ്ഞങ്ങാട് നഗരത്തിലൂടെ കടന്ന് പോകുന്നത് തടയണമെന്ന് നഗരത്തിലെ ഡ്രൈവര്‍മാരും വ്യാപാരികളും ആവശ്യപ്പെട്ടതാണെങ്കിലും ഇപ്പോഴും ഇത്തരം വാഹനങ്ങള്‍ നഗരത്തില്‍ കൂടെതന്നെയാണ് കടന്നുപോകുന്നത്. തിരക്കേറിയ സമയങ്ങളില്‍ ഇത് മൂലം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നു. സ്‌കൂളുകള്‍ വിടുന്ന വൈകുന്നേരങ്ങളിലാണ് ഇത്തരം ഗതാഗതകുരുക്കുകള്‍ ഏറെ ഉണ്ടാകുന്നത്. നഗരത്തില്‍ ട്രാഫിക് പരിഷ്‌കാരം നടപ്പിലാക്കുമ്പോള്‍ ഇത്തരം വന്‍കിട വാഹനങ്ങള്‍ കടന്നുപോകുന്നത് നിരോധിക്കണമെന്നും എങ്കില്‍ മാത്രമേ ട്രാഫിക് പരിഷ്‌കാരം സുഗമമാവുകയുള്ളൂവെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.

കെ എസ് ടി പി റോഡിലൂടെ വന്‍കിട വാഹനങ്ങള്‍ പോകുന്നു; കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതകുരുക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Vehicle, Heavy vehicles travelling in KSTP road; traffic block

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia