ഉപ്പളയില്‍ ആറ് വീടുകളിലേക്ക് വെള്ളം കയറി; കുടുംബങ്ങള്‍ ആശങ്കയില്‍
Jun 23, 2016, 11:00 IST
ഉപ്പള: (www.kasargodvartha.com 23.06.2016) ബുധനാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഉപ്പള ഗേറ്റിനടുത്തുള്ള ആറ് വീടുകളിലേക്ക് വെള്ളം കയറി. ഒരു വീട് രാത്രിയില്‍ മുഴുവന്‍ വെളളത്തിനിടയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ആകുമ്പോഴേക്കും ഈ വീട്ടില്‍ വെള്ളം താഴ്ന്നിട്ടുണ്ടെങ്കിലും കനത്ത മഴ തുടര്‍ന്നാല്‍ വീണ്ടും വെള്ളം കയറും.
മംഗല്‍പ്പാടി പഞ്ചായത്തിലെ 23-ാം വാര്‍ഡില്‍ പെടുന്ന ഈ പ്രദേശത്ത് മഴക്കാലത്ത് വെള്ളപ്പൊക്കം കാരണം ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കാറുണ്ട്. അടുത്തുള്ള പുഴയിലും കടലിലും ജലനിരപ്പ് ഉയരുമ്പോഴാണ് സമീപത്തെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുന്നത്. മഴ വീണ്ടും ശക്തമായാല്‍ വീടുകളില്‍ നിന്നും കുടിയിറങ്ങേണ്ടിവരുമോ എന്ന ആശങ്കയാണ് കുടുംബങ്ങള്‍ക്കുള്ളത്.
പഞ്ചായത്തധികൃതരെയും വില്ലേജ് അധികൃതരെയും വിവരമറിയിച്ച് വെള്ളപ്പൊക്കം മൂലമുള്ള ദുരിതങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം കാണാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

Keywords: Kasaragod, Uppala, Family, Mangalpady, Wednesday, Ward, River, Sea, Village, Rainy Season, Uppala gate, Home.