കനത്തമഴ: പകര്‍ച്ചവ്യാധികള്‍ പിടിപെടാനുളള സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍
Aug 16, 2018, 21:37 IST
കാസര്‍കോട്: (www.kasargodvartha.com 16.08.2018) കനത്ത മഴയില്‍ കുടിവെളള സ്രോതസ്സുകളും പരിസരവും മലിനമാകുവാന്‍ സാധ്യത കുടുതലുളളതിനാല്‍ വയറിളക്കരോഗങ്ങള്‍, എലിപ്പനി, എന്നിവക്കെതിരെ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അിറയിക്കുന്നു. നന്നായി തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. പച്ചവെളളവും തിളപ്പിച്ച വെളളവും കുട്ടിച്ചേര്‍ത്തു ഉപയോഗിക്കരുത്.
ആഹാര സാധനങ്ങള്‍ ചൂടോടെ ഉപയോഗിക്കുക. ആഹാരസാധനങ്ങളും മറ്റും ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം. കടകളില്‍ നിന്നും വഴിയോര കച്ചവടക്കാരില്‍ നിന്നും ആഹാരപദാര്‍ത്ഥങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കുക. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്തേണ്ടതാണ്. കൈകാലുകളില്‍ മുറിവിളളവര്‍ ലെളളത്തിലിറങ്ങേണ്ടിവന്നാല്‍ അതിനുശേഷം ആന്റി സെപ്റ്റിക് ലോഷന്‍ ഉപയോഗിച്ച് മുറിവ് കഴുകേണ്ടതും ആന്‌റിസെപ്റ്റിക് ക്രീം പുരട്ടേണ്ടതുമാണ്.
ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങി ജോലി ചചെയ്യുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം എലിപ്പനി രോഗത്തിനെതിരെ മുന്‍ കരുതല്‍ ചികിത്സ എന്ന നിലയില്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്. ഏതെങ്കിലൂം തരത്തില്‍ രോഗലക്ഷണങ്ങള്‍ ഉളളവര്‍ വൈദ്യ സഹായം തേടുക.അടിയന്തര സാഹചര്യങ്ങളില്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. പകര്‍ച്ചവ്യാധി നിയന്ത്രണ സെല്‍ 0467 2207777. ദുരന്ത നിവാരണ സെല്‍ കാസറകോട് 04994 257700.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Heavy Rain; Medical Officer's alert to the possibility of having diseases, kasaragod, news, Rain