city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍; ദുരന്ത നിവാരണ സംവിധാനങ്ങള്‍ സുസജ്ജം

കാസര്‍കോട്: (www.kasargodvartha.com 25.10.2019) കാസര്‍കോട് ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര സാഹചര്യം നേരിടാനും ജില്ലാ ഭരണകൂടം സജ്ജമാണെന്ന് കളക്ടര്‍ ഡി സജിത് ബാബു പറഞ്ഞു. രണ്ടു ദിവസത്തേക്ക് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ക്ക് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. അറബി കടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലി കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭ്യമായിട്ടില്ല, എന്നാല്‍ ദുരന്ത നിവാരണ സംവിധാനങ്ങള്‍ എല്ലാം സുസജ്ജമാണെന്നും കളക്ടര്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍; ദുരന്ത നിവാരണ സംവിധാനങ്ങള്‍ സുസജ്ജം

സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചതിനാലാണ് രാവണീശ്വരം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന് മുകളില്‍ മരം വീണപ്പോള്‍ വന്‍ അപകടം ഒഴിവായതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വീശദീകരിച്ചു. ശക്തമായ കാറ്റ് വീശുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ യാത്രകള്‍ കഴിയുന്നത്രയും ഒഴിവാക്കണം, ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കുന്നത് പുറത്തിറങ്ങി ആഘോഷിക്കാനല്ലെന്നും അപകട മേഖലകള്‍ തിരിച്ചറിയണമെന്നും കളക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords:  news, kasaragod, Kerala, Rain, Collectorate, District Collector, Police, fire force, Revenue-district, heavy rain in kasargod; alert announced by district collector

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia