കനത്ത മഴയില്‍ എരിയാല്‍ ദുര്‍ഗപരമേശ്വരി പ്രദേശം ഒറ്റപ്പെട്ടു; കലക്ടര്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി
Jul 20, 2019, 13:55 IST
കാസര്‍കോട്: (www.kasargodvartha.com 20.07.2019) കനത്ത മഴയില്‍ എരിയാല്‍ പ്രദേശം ഒറ്റപ്പെട്ടു. എരിയാല്‍ ദുര്‍ഗപരമേശ്വരി ക്ഷേത്രത്തിന് സമീപത്തെ നിരവധി കുടുംബങ്ങളാണ് കനത്ത മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ടത്. സമീപത്തെ ചെറുതുംവലുതുമായ തോടുകള്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് പ്രദേശം ഒറ്റപ്പെട്ടത്. പ്രദേശത്തേക്കുള്ള പ്രധാന വഴി മണ്ണിടിഞ്ഞ് തകര്‍ന്നതോടെയാണ് പ്രദേശം ഒറ്റപ്പെട്ടത്. ഇവിടെയുള്ള കുടുംബാംഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സ്ഥലത്തെത്തിയ കലക്ടര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
പ്രദേശത്തേക്ക് ശാശ്വതമായ വഴിയുണ്ടാക്കാന്‍ നിരവധി തവണ നിവേദനം നല്‍കിയിരുന്നതായും എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ലെന്നും അതുകൊണ്ടു തന്നെ ഇതിന് പരിഹാരമുണ്ടാക്കാതെ തങ്ങള്‍ ഇവിടെ നിന്നും മാറില്ലെന്നുമാണ് നാട്ടുകാര്‍ അറിയിക്കുന്നത്. രാത്രിയില്‍ മുട്ടോളം വെള്ളത്തിലൂടെ നടന്നാണ് കലക്ടര്‍ പ്രദേശത്തെ വീടുകളിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Eriyal, District Collector, Heavy Rain; Houses under water in Eriyal
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Eriyal, District Collector, Heavy Rain; Houses under water in Eriyal
< !- START disable copy paste -->