മഴയില്‍ വീട് തകര്‍ന്നുവീണ് 4 പേര്‍ക്ക് പരിക്കേറ്റു
Jun 15, 2017, 15:52 IST
ബദിയടുക്ക: (www.kasargodvartha.com 15.06.2017) മഴയില്‍ വീട് തകര്‍ന്നു വീണ് നാലു പേര്‍ക്ക് പരിക്കേറ്റു. ഗോളിയഡുക്ക ശാന്തിപ്പള്ളത്തെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഹവ്വമ്മയുടെ വീടിന്റെ മേല്‍ക്കൂരയാണ് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ മഴയില്‍ തകര്‍ന്നു വീണത്.
ഹവ്വമ്മയുടെ മകള്‍ നസീറ(29), മരുമകള്‍ ഖൈറുന്നിസ(24), ഖൈറുന്നിസയുടെ മക്കളായ മുര്‍ഷിദ്(10), മുര്‍ഷീന(എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ബദിയടുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സതേടി. ഹവ്വമ്മയും മകന്‍ ഷരീഫും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Keywords: Kasaragod, Kerala, Badiyadukka, Injured, hospital, Rain, Heavy Rain; house collapsed, 4 injured