കനത്ത മഴ; മതിലിടിഞ്ഞുവീണ് 2 വീടുകള്‍ തകര്‍ന്നു
Jun 21, 2019, 12:04 IST
കാസര്‍കോട്: (www.kasargodvartha.com 21.06.2019) കനത്ത മഴയില്‍ മതിലിടിഞ്ഞുവീണ് രണ്ട് വീടുകള്‍ തകര്‍ന്നു. ദേളി അരമങ്ങാനം ബാവിച്ച കോളനിയിലെ ബീഫാത്വിമ, ഖദീജ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അടുക്കള ഭാഗത്തേക്കാണ് ആദ്യം മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് മതിലിനോട് ചേര്‍ന്നുള്ള മുറിയിലേക്കും പതിക്കുകയായിരുന്നു. ചുമരിന് ബലക്ഷയവും വലിയ വിള്ളലുകളുമുണ്ടായി.
അഞ്ചുമീറ്ററോളം ഉയരമുള്ള മതിലിന്റെ കല്ലുകള്‍വീണ് വീടിന്റെ ഒട്ടേറെ ഓടുകള്‍ തകര്‍ന്നു. ആഘാതത്തില്‍ വീടിന്റെ മുന്‍ഭാഗത്തെ ചുമരുകളും വിണ്ടുകീറി. അടക്കളഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ പാത്രങ്ങളും ഗ്യാസ് ഉപകരണങ്ങളും മണ്ണിനടിയിലായി. താമസയോഗ്യമല്ലാത്തതിനാല്‍ ബീഫാത്തിമയും കുടുംബവും തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്‌സിലേക്കും ഖദീജയും കുടുംബവും ബന്ധുവീട്ടിലേക്കും താമസംമാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rain, Heavy rain; 2 houses collapsed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Rain, Heavy rain; 2 houses collapsed
< !- START disable copy paste -->