city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ടു വര്‍ഷത്തിനകം ഹൃദയ ശസ്ത്രക്രിയ; മന്ത്രി കെ കെ ശൈലജ

കാഞ്ഞങ്ങാട്:(www.kasargodvartha.com 09/12/2017) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ടു വര്‍ഷത്തിനകം ഹൃദയ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. കയ്യൂര്‍ ചീമേനി പഞ്ചായത്തിന്റെ കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എട്ട് ജില്ലാ ആശുപത്രികളിലാണ് കാത്ത് ലാബ് സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ കാത്ത് ലാബ് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ഏര്‍പ്പെടുത്തും

ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുക, സര്‍ക്കാരാശുപത്രികളെ ജനങ്ങളുടെ ബന്ധുക്കളാക്കി മാറ്റുന്ന വിധം ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റത്തിനാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഒന്നര വര്‍ഷത്തിനകം ആരോഗ്യ വകുപ്പില്‍ 4200 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. ജനങ്ങളുടെ ശാരീരികവും മാനസികവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആദ്യ കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രത്തെ മാറ്റുക. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള കുടുംബ ഡോക്ടര്‍ പ്രവര്‍ത്തിക്കും. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രയില്‍ ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കും. ഇതിനായി 10 ഡയാലിസിസ് മെഷീനുകള്‍ അനുവദിക്കും മന്ത്ര കൂട്ടിച്ചേര്‍ത്തു. ആര്‍ദ്രം പദ്ധതിയുടെ റിപ്പോര്‍ട്ട് ഡി എം ഒ അവതരിപ്പിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ടു വര്‍ഷത്തിനകം ഹൃദയ ശസ്ത്രക്രിയ;  മന്ത്രി കെ കെ ശൈലജ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Minister, Inauguration, Health, District-Hospital, Heart Surgery within two years at Kanhangad District Hospital; Health Minister KK Shailaja said. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia