ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം റെയ്ഡ്; പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു
Sep 6, 2019, 10:34 IST
ചെറുവത്തൂര്‍: (www.kasargodvartha.com 06.09.2019) ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം റെയ്ഡ് നടത്തി. ചെറുവത്തൂര്‍ വി വി സ്മാരക സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി സുരേശന്റെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ ടൗണ്‍, മടക്കര, കൊവ്വല്‍, കാടങ്കോട് എന്നിവടങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലുമാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഭക്ഷണനിര്‍മാണസ്ഥലത്തെ ശുചിത്വം, മാലിന്യസംസ്‌കരണത്തിന് ശാസ്ത്രീയ സൗകര്യം എന്നിവയില്‍ വീഴ്ചവരുത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശുചിത്വം പാലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ പഞ്ചായത്തിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഓണക്കാലത്ത് തിരക്കേറുമെന്നതിനാല്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ അറിയിച്ചു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി ടി മോഹനനന്‍, പി വി മഹേഷ്‌കുമാര്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Cheruvathur, Raid, Health-Department, health, Food, Health department raid in Hotels; Old food seized
< !- START disable copy paste -->