ദേശീയ തലത്തില്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടി കാസര്‍കോട് ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങള്‍
Apr 25, 2019, 20:22 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2019) 2018-19 വര്‍ഷത്തെ ദേശീയ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റിന് കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രവും വലിയപറമ്പ പ്രാഥമികാരോഗ്യ കേന്ദ്രവും കരിന്തളം കുടുബരോഗ്യകേന്ദ്രവും അര്‍ഹമായി. കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം 99 ശതമാനം മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും 97 ശതമാനം മാര്‍ക്ക് നേടി വലിയപറമ്പ പ്രാഥമികാരോഗ്യ കേന്ദ്രം മൂന്നാം സ്ഥാനവും 96 ശതമാനം മാര്‍ക്ക് നേടി കരിന്തളം കുടുബരോഗ്യകേന്ദ്രം നാലാം സ്ഥാനവും ആണ് കരസ്ഥമാക്കിയത്. കേരളത്തില്‍ നിന്നും ഏഴു സ്ഥാപനങ്ങള്‍ ആണ് ഈ അംഗീകാരത്തിനായി മത്സരിച്ചത്.
ആരോഗ്യസേവന രംഗത്തെ ഗുണനിലവാരം മുന്‍നിര്‍ത്തിയാണ് അംഗീകാരം നല്‍കുന്നത്. ആശുപത്രികളുടെ ഒ പി സൗകര്യങ്ങള്‍, ഭൗതിക സാഹചര്യങ്ങള്‍ ,ജീവനക്കാരുടെ കാര്യക്ഷമത, അവശ്യമരുന്നുകളുടെ ലഭ്യത, ലാബ് സൗകര്യങ്ങള്‍, ആരോഗ്യസേവന പ്രവര്‍ത്തനങ്ങള്‍, രജിസ്റ്റര്‍ സൂക്ഷിപ്പ്, മാലിന്യ നിര്‍മാര്‍ജനം ,ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മുന്നൂറോളം മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് അംഗീകാരം നല്‍കുന്നത്. അടുത്തിടെ ലഭിച്ച കായകല്പ അവാര്‍ഡിന് ശേഷം ഈ അംഗീകാരങ്ങള്‍ ജില്ലയുടെ ആരോഗ്യരംഗത്തുണ്ടായ സമഗ്രമായ മാറ്റമാണ് വിളിച്ചറിയിക്കുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ പി ദിനേശ് കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ആരോഗ്യ കേരളം ഡോ.രാമന്‍ സ്വാതി വാമന്‍, ജില്ലാ ക്വാളിറ്റി അഷുറന്‍സ് ഓഫീസര്‍ ലിബിയ എം സിറിയക്ക് എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രികളില്‍ മെഡിക്കല്‍ ഓഫീസര്‍മാരും ജീവനക്കാരും നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ അംഗീകാരം ലഭ്യമായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, health, Health-Department, Certificates, Health centers from Kasaragod got National Quality assurance certificate
< !- START disable copy paste -->