city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുല്ലൂര്‍ ബാങ്ക് സെക്രട്ടറിയെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി ശരിവെച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.07.2017) പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം ചന്ദ്രനെ പിരിച്ചുവിട്ട ഭരണസമിതിയുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ബാങ്ക് ഭരണസമിതി ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീകലയുടെ നേതൃത്വത്തില്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചന്ദ്രനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്. എന്നാല്‍ ഇതിനെതിരെ ചന്ദ്രന്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ഭരണസമിതി എടുത്ത നടപടി റദ്ദാക്കുകയും ചന്ദ്രനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ ബാങ്ക് വൈസ് പ്രസിഡണ്ട് ഓട്ടപ്പടയിലെ കെ പി ഗംഗാധരനാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. നേരത്തെ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് വഴക്കിനെച്ചൊല്ലിയാണ് പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അധികാര തര്‍ക്കം ഉടലെടുത്തത്. അന്ന് ഐ വിഭാഗക്കാരനായ ഡിസിസി സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീടിനെ എ വിഭാഗം അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു. പുറത്താക്കപ്പെട്ട പ്രസിഡണ്ടിനു വേണ്ടി സെക്രട്ടറിയായ ചന്ദ്രന്‍ പദവി ദുരുപയോഗം ചെയ്യുകയും അഴിമതി നടത്തുകയും ചെയ്തുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

ഈ കമ്മീഷന്‍ 18 ലക്ഷം രൂപയുടെ അഴിമതി ബാങ്കില്‍ നടത്തിയതായി കണ്ടെത്തി. യാതൊരു ഈടും രേഖകളുമില്ലാതെ സെക്രട്ടറി അഞ്ചുലക്ഷം രൂപ വായ്പയെടുത്തുവെന്നും അമ്പലത്തറ ബ്രാഞ്ചിലെ വളം ഡിപ്പോയിലെ വിറ്റുവരുമാനം ബാങ്കില്‍ അടക്കാതെയും ഡിപ്പോയില്‍ വളം ഇറക്കാതെ ഇറക്കിയെന്ന് രേഖകളുണ്ടാക്കിയും പണം തട്ടിയതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ അന്ന് പിരിച്ചുവിട്ടത്.

അഴിമതിക്കെതിരെ ബാങ്ക് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഹൈക്കോടതി വിധിയെന്ന് ബാങ്ക് ഭരണസമിതി കാഞ്ഞങ്ങാട് പ്രസ്ഫോറത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡണ്ട് എ തമ്പാന്‍ നായര്‍, വൈസ് പ്രസിഡണ്ട് ഗംഗാധരന്‍ ഓട്ടപ്പടവ്, ഡയറക്ടര്‍മാരായ പി രാജന്‍, അനീഷ്‌കുമാര്‍, ശ്രീകല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പുല്ലൂര്‍ ബാങ്ക് സെക്രട്ടറിയെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി ശരിവെച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, High-Court, Pullur, HC approves decision of dismissal Pullur Bank Secretary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia