city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

66 ലക്ഷത്തിന്റെ കുഴല്‍പണം: കള്ളനോട്ടിന് കേസെടുത്തു

കാസര്‍കോട്: തളങ്കര സ്വദേശിയില്‍ നിന്നും കണ്ടെത്തിയ 66 ലക്ഷം രൂപയുടെ കുഴല്‍പണത്തിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് ബസില്‍ മുംബൈയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന തളങ്കര കടവത്തെ മുഹമ്മദലി (63) യുടെ പക്കല്‍ നിന്നും 66 ലക്ഷം രൂപയുടെ കുഴല്‍പണം പോലീസ് പിടിച്ചെടുത്തത്.

ഡി.വൈ.എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മുഹമ്മദലിയെ പിടികൂടിയത്. പിടിച്ചെടുത്ത പണത്തില്‍ നിന്നും 500 രൂപയുടെ ഒരു കള്ളനോട്ടും പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ മുഹമ്മദലിക്കെതിരെ ടൗണ്‍ പോലീസ് മറ്റൊരു കേസും രജ്സ്റ്റര്‍ ചെയ്തു. അതേസമയം മുഹമ്മദലിയെ ചോദ്യം ചെയ്തപ്പോള്‍ ഭാര്യയുടെ സ്വര്‍ണാഭരങ്ങള്‍ വിറ്റ് കിട്ടിയ പണമാണ് 66 ലക്ഷം രൂപയെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാലിത് പോലീസ് വിശ്വസിച്ചിട്ടില്ല.
66 ലക്ഷത്തിന്റെ കുഴല്‍പണം: കള്ളനോട്ടിന് കേസെടുത്തു
മുഹമ്മദലി കുഴല്‍പണ ഏജന്റാണെന്നാണ് പോലിസിന് ലഭിച്ച വിവരം. മുഹമ്മദലിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. കേസിന്റെ അന്വേഷണത്തിനായി കോഴിക്കോട്ട് നിന്ന് എന്‍ഫോസ്‌മെന്റ് അധികൃതര്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് സംഘമായിരിക്കും കേസിന്റെ തുടര്‍ന്നുള്ള അന്വേഷണം നടത്തുക. അതേസമയം നെല്ലിക്കുന്നിലെ ഒരാളാണ് കുഴല്‍പണ ഇടപാടില്‍ മുഹമ്മദലിയെ കരിയറായി ഉപയോഗിച്ചതെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.

Related News: 
66 ലക്ഷം രൂപയുടെ കുഴല്‍പണവുമായി തളങ്കര സ്വദേശി അറസ്റ്റില്‍
Also Read: 
നരേന്ദ്ര മോഡി ഏറ്റവും യോഗ്യനായ അവിവാഹിതന്‍ : മല്ലികാ ഷെരാവത്ത്

Keywords: Kasaragod, Kerala, 66 Lakh, Thalangara, Police, Investigation, Bus, Muhammadali, DYSP Mohana Chandran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia